View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കുളിരോളമായ്‌ ...

ചിത്രംപടനായകൻ (1996)
ചലച്ചിത്ര സംവിധാനംനിസ്സാര്‍
ഗാനരചനരഞ്ജിത്ത് മട്ടാഞ്ചേരി
സംഗീതംരാജാമണി
ആലാപനംഅരുന്ധതി

വരികള്‍

Lyrics submitted by: Jija Subramanian

Kulirolamaay nenchil vannu pulki nilkkunnu sneham
Thalirambal pole enteyullil virinju nilkkunnu moham
oli veeshum poonilaavil kali chollum kaayal pole
vilayaadidunna varavarnnini

kaanumpol ellam marannu karalile maina pidanju
kannuneer ormmakalellam nin mruduhaasathaal maanju
kolussaninju nee nadamaadave vayal varampilo kili paadunnu
kanavinte odam thuzhayunnu naam

punnarappaattukal paadi sallapathenkulir thooki
innente jeevante kompil ponnoonjaalaadaan nee vannu
mounaraagangal mizhithumpinaal
manassin veenayaal meettunnu nee
mazhavillu pole theliyunnu nee
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

കുളിരോളമായ് നെഞ്ചില്‍ വന്നു പുല്‍കി നില്‍ക്കുന്നു സ്നേഹം
തളിരാമ്പല്‍ പോലെ എന്റെയുള്ളില്‍ വിരിഞ്ഞു നില്‍ക്കുന്നു മോഹം
ഒളിവീശും പൂനിലാവില്‍ കളി ചൊല്ലും കായല്‍ പോലെ
വിളയാടിടുന്ന വരവര്‍ണ്ണിനി

കാണുമ്പോളെല്ലാം മറന്നു കരളിലെ മൈന പിടഞ്ഞു
കണ്ണുനീര്‍ ഓര്‍മ്മകളെല്ലാം നിന്‍ മൃദുഹാസത്താല്‍ മാഞ്ഞു
കൊലുസ്സണിഞ്ഞു നീ നടമാടവേ വയല്‍വരമ്പിലോ കിളി പാടുന്നു
കനവിന്റെ ഓടം തുഴയുന്നു നാം

പുന്നാരപ്പാട്ടുകള്‍ പാടി സല്ലാപത്തേന്‍കുളിര്‍ തൂകി
ഇന്നെന്റെ ജീവന്റെ കൊമ്പില്‍ പൊന്നൂഞ്ഞാലാടാന്‍ നീ വന്നു
മൗനരാഗങ്ങള്‍ മിഴിത്തുമ്പിനാല്‍ മനസ്സിന്‍ വീണയാല്‍ മീട്ടുന്നു നീ
മഴവില്ലു പോലെ തെളിയുന്നു നീ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കരിമുകില്‍ക്കാടിളക്കി
ആലാപനം : എം ജി ശ്രീകുമാർ, നടേശ്‌ ശങ്കര്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രാജാമണി
കുളിരോളമായ്‌ [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : രഞ്ജിത്ത് മട്ടാഞ്ചേരി   |   സംഗീതം : രാജാമണി
ആരും നുള്ളാം
ആലാപനം : കെ എസ്‌ ചിത്ര   |   രചന : രഞ്ജിത്ത് മട്ടാഞ്ചേരി   |   സംഗീതം : രാജാമണി