View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പണ്ടേ മനസ്സിന്റെ ...

ചിത്രംസ്വര്‍ണ്ണ ചാമരം (1997)
ചലച്ചിത്ര സംവിധാനംരാജീവ്നാഥ്
ഗാനരചനകെ ജയകുമാര്‍
സംഗീതംഎം എം കീരവാണി
ആലാപനംഎം ജി ശ്രീകുമാർ

വരികള്‍

Added by Kalyani on December 24, 2010

പണ്ടേ മനസ്സിന്റെ അംബരസീമയില്‍
കണ്ടതീ പൌര്‍ണ്ണമിയായിരുന്നു
അഴകിന്റെ സാഗരം മുന്നില്‍ത്തുറ-
ന്നിട്ടൊരഭിലാഷജാലകമായിരുന്നു
(പണ്ടേ..)

ഹേമന്ത നീലിമയ്ക്കുള്ളില്‍
വെള്ളിമേഘമലിയുംപോലെ
ബന്ധുര മൌനത്തിനുള്ളില്‍
കുഞ്ഞു പൂവു വിരിയും പോലെ
അനുരാഗമാം തരുശാഖിയില്‍
അതിലോല സ്വരപഞ്ചമം
അഴകിന്റെ ദീപമാം നയനങ്ങളക-
താരിലൊരുമോഹ നാളം കൊളുത്തിയെങ്കില്‍
പണ്ടേ മനസ്സിന്റെ അംബരസീമയില്‍
കണ്ടതീ പൌര്‍ണ്ണമിയായിരുന്നു

അന്തിനിലാവിന്റെ മാറില്‍
പൂക്കും നക്ഷത്രഭംഗികള്‍ പോലെ
മഞ്ഞില്‍ നിലാവിന്‍ ദളങ്ങള്‍
മെല്ലെ വീണു പൊഴിയും പോലെ
മനമാകെയും നിന്നോര്‍മ്മയില്‍
പനിനീരണിഞ്ഞു നില്‍ക്കും
അഴകിന്റെ മേടയില്‍
പാതിയുറക്കത്തില്‍ നീയെന്റെ
പേരു വിളിച്ചുവെങ്കില്‍ .....
(പണ്ടേ...)

 

Added by Kalyani on December 24, 2010

Pande manassinte ambaraseemayil
kandathee paurnnamiyaayirunnu
azhakinte saagaram munnilthura-
nnittorabhilaasha jaalakamaayirunnu..
(pande...)

hemantha neelimakkullil
vellimeghamaliyum pole
bandhuramaunathinullil
kunju poovu viriyum pole
anuraagamaam tharu shaakhiyil
athilola swarapanchamam
azhakinte deepamaam nayanangalaka-
thaarilorumoha naalam koluthiyenkil...
pande manassinte ambaraseemayil
kandathee paurnnamiyaayirunnu

anthinilaavinte maaril
pookkum nakshathra bhangikal pole
manjil nilaavin dalangal
melle veenu pozhiyum pole
manamaakeyum ninnormmayil
panineeraninju nilkkum
azhakinte medayil
paathiyurakkathil neeyente
peru vilichuvenkil.....
(pande...)

 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മേളം ഈ മന്മഥ
ആലാപനം : എം ജി ശ്രീകുമാർ, എസ്‌ പി ബാലസുബ്രഹ്മണ്യം   |   രചന : കെ ജയകുമാര്‍   |   സംഗീതം : എം എം കീരവാണി
നാം പാടുമ്പോള്‍
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കെ ജയകുമാര്‍   |   സംഗീതം : എം എം കീരവാണി
ഒരു പോക്കു വെയിലേറ്റ [F]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കെ ജയകുമാര്‍   |   സംഗീതം : എം എം കീരവാണി
ഒരു പോക്കു വെയിലേറ്റ [M]
ആലാപനം : ബിജു നാരായണന്‍   |   രചന : കെ ജയകുമാര്‍   |   സംഗീതം : എം എം കീരവാണി
സംഗീതം രത്നാകരം
ആലാപനം : എം ജി ശ്രീകുമാർ, എസ്‌ പി ബാലസുബ്രഹ്മണ്യം   |   രചന : കെ ജയകുമാര്‍   |   സംഗീതം : എം എം കീരവാണി
ഉദയ കാന്തിയില്‍
ആലാപനം : എം ജി ശ്രീകുമാർ   |   രചന : കെ ജയകുമാര്‍   |   സംഗീതം : എം എം കീരവാണി