ഇരു മെയ്യും ...
ചിത്രം | ഞങ്ങൾ സന്തുഷ്ടരാണ് (1999) |
ചലച്ചിത്ര സംവിധാനം | രാജസേനന് |
ഗാനരചന | എസ് രമേശന് നായര്‍ |
സംഗീതം | ഔസേപ്പച്ചന് |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by vikasvenattu@gmail.com on March 26, 2010 ഇരുമെയ്യും ഒരു മനസ്സും ഈറനാം ഈ രാവുകളും ഇതളിതളായ് തേന്‍ ചൊരിയും ഈ നിലാവും പൂവുകളും തഴുകിമയങ്ങും മധുരിമയില്‍ നിന് ഹൃദയശലഭം ഉണരുമോ മതിവരുവോളം നുകരുമോ (ഇരുമെയ്യും) ചായുറങ്ങുമ്പോള്‍ കാറ്റേ നിന്റെ താലവൃന്ദം കടം തരില്ലേ പാതിരാമുല്ലേ നിന്റെ അല്ലിപ്പാനപാത്രം തുളുമ്പുകില്ലേ പുളകങ്ങള്‍ പൊതിയാന്‍ പൂജിച്ചതല്ലേ പൂമഴയില്‍ നിന് മൂടുപടം വേനലറുതിയില്‍ പെരുമഴ പെയ്താല്‍ പുതുമണ്ണും പുളയുകില്ലേ മുകിലിന്റെയനുപമ ജലകണമൊരുനാള് മുത്തായ് തീരില്ലേ മിഴിയും മിഴിയും തമ്മില്‍ മൊഴിമാറ്റം (ഇരുമെയ്യും) പാല്ചുരന്നീടും രാവേ പുള്ളിപ്പയ്യിനെപ്പോലണയുകില്ലേ പാട്ടുറങ്ങീടും നെഞ്ചില്‍ പ്രേമം പള്ളിയോടം തുഴയുകില്ലേ ഇളമാനിന്‍ മിഴികള്‍ ഈരിലക്കിളികള് ഈയധരത്തില് ചെമ്പവിഴം നീലക്കടലിന്റെ വിരിമാറില്‍ പടരും നദിയൊരു വധുവല്ലേ പകലിന്റെയിടവഴിത്തണലിനും തുണയായ് പാവം ഞാനില്ലേ വഴിയും നിഴലും തമ്മില്‍ കുടമാറ്റം (ഇരുമെയ്യും) ---------------------------------- Added by Susie on May 4, 2010 irumeyyum oru manassum eeranaam ee raavukalum ithalithalaay then choriyum ee nilaavum poovukalum thazhuki mayangum madhurimayil nin hridayashalabham unarumo mathivaruvolam nukarumo (irumeyyum) chaayurangumbol kaatte ninte thaalavrindam kadam tharille paathiraappoomulle ninte allippaanapaathram thulumbukille pulakangal pothiyaan poojichathalle poomazhayil nin moodupadam venalaruthiyil perumazha peythaal puthumannum pulayukille mukilinteyanupama jalakanamorunaal muthaay theerille mizhiyum mizhiyum thammil mozhimaattam (irumeyyum) paal churanneedum raave pullippayyineppol anayukille paatturangeedum nenchil premam palliyodam thuzhayukille ilamaanin mizhikal eerilakkilikal eeyadharathin chempavizham neelakkadalinte virimaaril padarum nadiyoru vadhuvalle pakalinteyidavazhithanalinum thunayaay paavam njaanille vazhiyum nizhalum thammil kudamaattam (irumeyyum) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പൊന്നിൻ വളകിലുക്കി
- ആലാപനം : സന്തോഷ് കേശവ് | രചന : എസ് രമേശന് നായര്‍ | സംഗീതം : ഔസേപ്പച്ചന്
- ഉദയം വാൽകണ്ണെഴുതി [M]
- ആലാപനം : കെ ജെ യേശുദാസ് | രചന : എസ് രമേശന് നായര്‍ | സംഗീതം : ഔസേപ്പച്ചന്
- ഇരു മെയ്യും [D]
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : എസ് രമേശന് നായര്‍ | സംഗീതം : ഔസേപ്പച്ചന്
- കണ്ണിൽ തിരി തെളിക്കും
- ആലാപനം : സുജാത മോഹന്‍ | രചന : എസ് രമേശന് നായര്‍ | സംഗീതം : ഔസേപ്പച്ചന്
- തെയ് തെയ് താളം
- ആലാപനം : സന്തോഷ് കേശവ് | രചന : എസ് രമേശന് നായര്‍ | സംഗീതം : ഔസേപ്പച്ചന്
- ഉദയം വാൽകണ്ണെഴുതി (F)
- ആലാപനം : കെ എസ് ചിത്ര | രചന : എസ് രമേശന് നായര്‍ | സംഗീതം : ഔസേപ്പച്ചന്
- ആണല്ലാ പെണ്ണല്ലാ
- ആലാപനം : എം ജി ശ്രീകുമാർ | രചന : എസ് രമേശന് നായര്‍ | സംഗീതം : ഔസേപ്പച്ചന്