View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തെയ് തെയ് താളം ...

ചിത്രംഞങ്ങൾ സന്തുഷ്ടരാണ് (1999)
ചലച്ചിത്ര സംവിധാനംരാജസേനന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
സംഗീതംഔസേപ്പച്ചന്‍
ആലാപനംസന്തോഷ്‌ കേശവ്‌

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on January 18, 2011

തെയ്‌ തെയ്‌ താളം മേളം
മുകിലുകൾ പെയ്തൊഴിയും കാലം
കാവിൽ പൂരം കാണാൻ
പുലരികൾ കണ്ണെറിയും നേരം
ഈ ഇടവഴിതേടിയെത്തിയ തൈമണിക്കാറ്റേ
ദേവസുന്ദരി ഓമനിക്കണ പൂമണമില്ലേ
ഇന്നു പൊന്നുംമിന്നും മാലേം തന്നാൽ
പിന്നെയൊളിക്കരുതേ

ദൂരെ തെളിയാതെ തെളിയുന്നു മണിദീപങ്ങൾ
ആരോ മൊഴിയാതെ മൊഴിയുന്നു കിളിനാദങ്ങൾ
കണ്ടറിഞ്ഞൊരു കാമദേവന്റെ
കയ്യിലുള്ളൊരു വില്ലൊടിഞ്ഞില്ലേ
കാനകകുയിൽ അന്നുനിന്നുടെ
കാരിയത്തിനു പോയി വന്നില്ലേ
മാനത്തെ പന്തലിൽ നാളത്തെ വേളിക്ക്‌
മഞ്ചലും കൊണ്ടുവാ മാമഴപ്പെണ്ണേ തെയ്‌ തെയ്‌

തീരം അറിയാതെ തഴുകുന്നു കുളിരോളങ്ങൾ
ഓരോ ശ്രുതിമീട്ടി ഒഴുകുന്നു കുയിലീണങ്ങൾ
മുത്തുവെച്ചൊരു കൈവളയുടെ
കൊഞ്ചലിലൊരു തേൻമധുരിമ
തത്തമ്മക്കിളി ചുണ്ടിലിന്നൊരു
മുത്തമുണ്ടതിൽ പാൽമധുരിമ
ഓമനതിങ്കളും പാടി നീ
ചന്ദനതോണിയും കൊണ്ടുവാ താമരപ്പെണ്ണേ തെയ്‌ തെയ്‌

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on January 18, 2011

They they thaalam melam
mukilukal peythozhiyum kaalam
kaavil pooram kaanaan
pularikal kanneriyum neram
ee idavazhi thediyethiya thaimanikkaatte
devasundaree omanikkana poomanamille
innu ponnum minnum maalem thannaal
pinneyolikkaruthe

Doore theliyaathe theliyunnu manidepangal
aaro mozhiyaathe mozhiyunnu kilinaadangal
kandarinjoru kaamadevante
kayyilundoru villodinjille
kaanakakkuyil annu ninnude
kaariyathinu poyi vannille
maanathe panthalil naalathe velikku
manchalum kondu vaa maamazhappenne they they

Theeram ariyaathe thazhukunnu kulirolangal
oro sruthi meetti ozhukunnu kuyileenangal
muthu vechoru kaivalayude
konchaliloru then madhurima
thathammakkili chundilinnoru
muthamundathil paal madhurima
omanathinkalum paadi nee
chandanathoniyum kondu vaa thaamarappenne they they



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൊന്നിൻ വളകിലുക്കി
ആലാപനം : സന്തോഷ്‌ കേശവ്‌   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ഔസേപ്പച്ചന്‍
ഉദയം വാൽകണ്ണെഴുതി [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ഔസേപ്പച്ചന്‍
ഇരു മെയ്യും
ആലാപനം : കെ ജെ യേശുദാസ്   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ഔസേപ്പച്ചന്‍
ഇരു മെയ്യും [D]
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ഔസേപ്പച്ചന്‍
കണ്ണിൽ തിരി തെളിക്കും
ആലാപനം : സുജാത മോഹന്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ഔസേപ്പച്ചന്‍
ഉദയം വാൽകണ്ണെഴുതി (F)
ആലാപനം : കെ എസ്‌ ചിത്ര   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ഔസേപ്പച്ചന്‍
ആണല്ലാ പെണ്ണല്ലാ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ഔസേപ്പച്ചന്‍