Shararaanthal Minninilkkum ...
Movie | Changaathippoocha (2007) |
Movie Director | SP Mahesh |
Lyrics | Gireesh Puthenchery |
Music | Ouseppachan |
Singers | Manjari, Vineeth Sreenivasan |
Lyrics
Added by madhavabhadran on September 12, 2010 (പു) ശരറാന്തല്‍ മിന്നി നില്‍ക്കും കണ്ണിലെന്താണു് ഒരു കോടി കുഞ്ഞുകിനാക്കള്‍ കാവല്‍ നില്‍പ്പാണോ (ശരറാന്തല്‍ ) (സ്ത്രീ) തളിരോലത്തുമ്പിന്‍മേല്‍ കിളിവാലന്‍ കുറുകുന്നേ കല്‍ക്കണ്ടക്കുന്നുമ്മേലൊരു കാണാകല്യാണം (പു) ശരറാന്തല്‍ ശരറാന്തല്‍ മിന്നി നില്‍ക്കും കണ്ണിലെന്താണു് ഒരു കോടി കുഞ്ഞുകിനാക്കള്‍ കാവല്‍ നില്‍പ്പാണോ (പു) നാട്ടുമാഞ്ചോട്ടില്‍ വെയില്‍ വന്നൂഞ്ഞലിട്ടപ്പോള്‍ പട്ടു പാവാടയ്ക്കു തൊങ്ങല്‍ കാറ്റു് തുന്നുമ്പോള്‍ (സ്ത്രീ) ആരറിഞ്ഞു നാളെ നീയെന്‍ പാണിനൂലിന്മേല്‍ ആലിലയ്ക്കും മേലേ മിന്നും മിന്നലാണെന്നു് (പു) നറുവെണ്ണ പോലെ നീ ഉരുകുന്നതെന്തിനെന്‍ മനസ്സിന്റെ നനവാര്‍ന്നൊരിലച്ചീന്തു നീ (പു) ശരറാന്തല്‍ ശരറാന്തല്‍ മിന്നി നില്‍ക്കും കണ്ണിലെന്താണു് - ഹോ ഒരു കോടി കുഞ്ഞുകിനാക്കള്‍ കാവല്‍ നില്‍പ്പാണോ (പു) കൈവളയ്ക്കും കാല്‍ത്തളയ്ക്കും പൊന്നുരുക്കേണ്ടേ (സ്ത്രീ) കൈതയോലപ്പായ നെയ്യാന്‍ പുങ്കുയില്‍ വേണ്ടേ (പു) മാമഴപ്പൂന്തുമ്പി തുള്ളും രാവരമ്പിന്‍ മേല്‍ (സ്ത്രീ) പൂനിലാവിന്‍ വെണ്‍പുതപ്പില്‍ ചേര്‍ന്നുറങ്ങണ്ടേ (പു) കരിവരിവണ്ടുകള്‍ തിരിവെച്ച താരകള്‍ കനവിന്റെ ഇടനാഴി നിഴലാക്കവേ (പു) ശരറാന്തല്‍ (സ്ത്രീ) (ശരറാന്തല്‍ മിന്നി) (പു) (തളിരോലത്തുമ്പിന്‍) Added by ജിജാ സുബ്രഹ്മണ്യൻ on January 15, 2011 Shararaanthal minni nilkkum kannilenthaanu oru kodi kunju kinaakkal kaaval nilppaano thalirolathumpinmel kilivaalan kurukunne kalkkandakkunnummeloru kaana kalyanam (Shararaanthal..) Naattu maanchottil veyil vannoonjalittappol pattu paavadakku thongal kaattu thunnumpol aararinju naale neeyen paani noolinmel aalilaykkum mele minnum minnalaanennu naruvenna pole nee urukunnathenthinen manassinte nanavaarnnorilacheenthu nee (Shararaanthal..) Kaivalaykkum kaalthalaykkum ponnurukkende kaithayolappaaya neyyan poonkuyil vende maamazha poonthumpi thullum raavarampin mel poonilaavin venputhappil chernnurangande karivarivandukal thiri vecha thaarakal kanavinte idanaazhi nizhalaakkave (Shararaanthal..) |
Other Songs in this movie
- Athala Pithala
- Singer : MG Sreekumar | Lyrics : Gireesh Puthenchery | Music : Ouseppachan
- Shararaanthal Minninilkkum
- Singer : P Jayachandran | Lyrics : Gireesh Puthenchery | Music : Ouseppachan