View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നന്ദനവനത്തിലെ പുഷ്പങ്ങളേ ...

ചിത്രംവിധി (1968)
ചലച്ചിത്ര സംവിധാനംഎ സലാം
ഗാനരചനവയലാര്‍
സംഗീതംലക്ഷ്മികാന്ത്‌ പ്യാരേലാല്‍
ആലാപനംഎസ് ജാനകി

വരികള്‍

Added by venu on October 12, 2009
നന്ദനവനത്തിലെ പുഷ്പങ്ങളേ
സുന്ദരമദാലസപുഷ്പങ്ങളേ
മൂകരാഗം വണ്ടുകള്‍ പുല്‍കിയുണര്‍ത്തും
സ്വപ്നനൃത്തലോലകളേ പുഷ്പങ്ങളേ (നന്ദനവനത്തിലെ)

ചൈത്രമാസത്തേരിലെ
തുടുത്ത തേന്‍ കുടങ്ങളേ
ദു:ഖത്തിന്‍ മരുഭൂമിയില്‍
മുടന്തിവീഴും പൂക്കളേ
കണ്ണുനീര്‍മുകില്‍ നനയ്ക്കും പൂക്കളേ
എന്തിനായ് വിരിഞ്ഞു നിങ്ങള്‍ പൂക്കളേ (നന്ദനവനത്തിലെ)

വസന്തത്തിരുനാളിലെ
പൂനിലാക്കുളിര്‍ച്ചോലയിലെ
ഇത്തിരിമൊട്ടു ചിരിക്കുന്നൂ
മറ്റൊരു മൊട്ടു കരയുന്നൂ
കാറ്റിലൂയലാടിടും പുഷ്പങ്ങളേ
മുത്തണിച്ചിലമ്പു ചാര്‍ത്തൂ പുഷ്പങ്ങളേ (നന്ദനവനത്തിലെ)


----------------------------------

Added by Susie on May 13, 2010
nandanavanathile pushpangale
sundara madaalasa pushpangale
mookaraagam vandukal pulkiyunarthum
swapna nrithalolakale pushpangale
(nandanavanathile)

chaithramaasatherile
thudutha then kudangale
dukhathin marubhoomiyil
mudanthi veezhum pookkale
kannuneermukil nanaykkum pookkale
enthinaay virinju ningal pookkale
(nandanavanathile)

vasantha thirunaalile
poonilaakkulir cholayile
ithirimottu chirikkunnu
mattoru mottu karayunnu
kaattilooyalaadidum pushppangale
muthani chilambu chaarthoo pushpangale
(nandanavanathile)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അമൃതം പകര്‍ന്ന രാത്രി
ആലാപനം : എസ് ജാനകി, കോറസ്‌   |   രചന : വയലാര്‍   |   സംഗീതം : ലക്ഷ്മികാന്ത്‌ പ്യാരേലാല്‍
പ്രിയേ പൂക്കുകില്ലേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ലക്ഷ്മികാന്ത്‌ പ്യാരേലാല്‍
അമൃതം പകര്‍ന്ന രാത്രി
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ലക്ഷ്മികാന്ത്‌ പ്യാരേലാല്‍
ആയിരം ചിറകുള്ള
ആലാപനം : എസ് ജാനകി   |   രചന : വയലാര്‍   |   സംഗീതം : ലക്ഷ്മികാന്ത്‌ പ്യാരേലാല്‍
ജനനങ്ങളേ മരണങ്ങളേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ലക്ഷ്മികാന്ത്‌ പ്യാരേലാല്‍
അളിയാ ഗുലുമാല്
ആലാപനം : പി ജയചന്ദ്രൻ   |   രചന : വയലാര്‍   |   സംഗീതം : ലക്ഷ്മികാന്ത്‌ പ്യാരേലാല്‍
അമൃതം പകര്‍ന്ന രാത്രി
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി, പി ബി ശ്രീനിവാസ്‌   |   രചന : വയലാര്‍   |   സംഗീതം : ലക്ഷ്മികാന്ത്‌ പ്യാരേലാല്‍