View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പുഷ്പാംഗദേ ...

ചിത്രംഎനിക്ക് നീ മാത്രം (1975)
ചലച്ചിത്ര സംവിധാനം എ സി സാബു
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംപി ജയചന്ദ്രൻ
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ശ്രീകാന്ത്

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on July 1, 2010
പുഷ്പാംഗദേ പുഷ്പാംഗദേ
സ്വപ്നമരാളമെന്നരികിലെത്തി
കല്പകപൂങ്കുടക്കീഴെ നിന്റെ
കൈവട്ടകയിലെ തിരി കത്തി

കനകാംബരങ്ങൾക്കിടയിൽ ഞാൻ പണിയും
കടലാസ്സു മേടകൾക്കുള്ളിൽ
നീ എന്റെ മോഹമായ് വന്നൂ
നിൻ മനസ്സമ്മതം തന്നൂ
നിൻ മുഖപടത്തിൽ തളിർക്കും ലജ്ജയിൽ
എൻ മന്ദഹാസം കലർന്നൂ
കലർന്നൂ കലർന്നൂ കലർന്നൂ

അഭിനിവേശങ്ങൾ ചിറകിട്ടു തുഴയും
അമൃതകല്ലോലങ്ങൾക്കിടയിൽ
നീന്തൽക്കുളത്തിൽ നീ നിന്നൂ
നിൻ കളിത്താമര പൂത്തു
നിൻ യൗവനത്തിൽ നിറയുന്ന കുമ്പിളിൽ
എന്നിലെ ദാഹമലിഞ്ഞു
അലിഞ്ഞു അലിഞ്ഞു അലിഞ്ഞു

----------------------------------

Added by devi pillai on November 20, 2010

pushpaangathe pushpaangade
swapnamaraalamennarikilethi
kalpakappoonkudakkeezhe ninte
kaivattakayile thirikathi

kanakaambarangalkkidayil njan paniyum
kadalaadu medakalkkullil
nee ente mohamaay vannu
nin manassammatham thannuu
nin mukhapadathil thalirkkum lajjayil
en mandahaasam kalarnnu
kalarnnu kalarnnu kalarnnu

abhiniveshangal chirakittu thuzhayum
amrithakallolangalkkidayil
neenthalkkulathil nee ninnu
nin kalithaamara poothu
nin youvanathil nirayunna kumbilil
ennile daahamalinju
alinju alinju alinju


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ബെല്ലില്ലാ ബ്രേക്കില്ല
ആലാപനം : കോറസ്‌, സി ഒ ആന്റോ   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ