View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആയിരം കുന്നുകള്‍ക്കപ്പുറത്തു ...

ചിത്രംരഹസ്യം (1969)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംബി എ ചിദംബരനാഥ്‌
ആലാപനംഎസ് ജാനകി

വരികള്‍

Lyrics submitted by: Sreedevi Pillai

Aayiram kunnukalkkappurathajnjaatha
gopuramundennu kettirunnu
Gopura vaathilil veenayumaayoru
gaayakanundennu kettirunnu
gaayakanundennu kettirunnu (Aayiram..)

Gaayakan paadunna gaanathileerezhu
lokangal veenu mayangumallo1
aa shabda dhaarayilennumanaswara
prema soundaryam thulumbumallo! (Aayiram..)

Swapnathilennum njan kandu kothikkumaa
swarggamen munnil theliyukille?
kalyaanaroopante kanmunathallente
kannilum karalilum kollukille? (aayiram..)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ആയിരം കുന്നുകൾക്കപ്പുറത്തജ്ഞാത-
ഗോപുരമുണ്ടെന്നു കേട്ടിരുന്നു
ഗോപുരവാതിലിൽ വീണയുമായൊരു
ഗായകനുണ്ടെന്നു കേട്ടിരുന്നു (ആയിരം...)

ഗായകൻ പാടുന്ന ഗാനത്തിലീരേഴു-
ലോകങ്ങൾ വീണു മയങ്ങുമല്ലോ!
ആ ശബ്ദധാരയിലെന്നുമനശ്വര
പ്രേമസൗന്ദര്യം തുളുമ്പുമല്ലോ! (ആയിരം..)

സ്വപ്നത്തിലെന്നും ഞാൻ കണ്ടു കൊതിക്കുമാ-
സ്വർഗ്ഗമെൻ മുന്നിൽ തെളിയുകില്ലേ?
കല്യാണരൂപന്റെ കണ്മുനത്തല്ലെന്റെ
കണ്ണിലും കരളിലും കൊള്ളുകില്ലേ? (ആയിരം..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തൊട്ടാല്‍ വീഴുന്ന പ്രായം
ആലാപനം : കമുകറ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ബി എ ചിദംബരനാഥ്‌
മഴവില്ലു കൊണ്ടോ
ആലാപനം : പി ലീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ബി എ ചിദംബരനാഥ്‌
ഉറങ്ങാന്‍ വൈകിയ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ബി എ ചിദംബരനാഥ്‌
ഹംതോ പ്യാര്‍ കര്‍നെ ആയെ
ആലാപനം : പി ജയചന്ദ്രൻ, ബി വസന്ത, സി ഒ ആന്റോ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ബി എ ചിദംബരനാഥ്‌
മഴവില്ലുകൊണ്ടോ (ബിറ്റ്)
ആലാപനം : പി ലീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ബി എ ചിദംബരനാഥ്‌