

Kukkoo Kuukum Nin Paattonnu ...
Movie | Kinnam Katta Kallan (1996) |
Movie Director | KK Haridas |
Lyrics | Gireesh Puthenchery, Ranjith Mattanchery |
Music | Kabooli Orissa |
Singers | MG Sreekumar |
Lyrics
Lyrics submitted by: Dr. Madhava Bhadran | വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍ നാ തനതന ധീം തന നാ ... തനധിരനാ മഗരിഗ സാ ... (2) കുക്കൂ കൂകും നിന്‍ പാട്ടൊന്നു പാടാമോ കുയില്‍ക്കിളി നെഞ്ചില്‍ നേര്‍മഞ്ഞില്‍ കൂടൊന്നു കൂട്ടാമോ കുറുമ്പുമായു് പകല്‍ മായവേ പൊഴിയും മനസ്സിലെ നിലാപ്പൂക്കള്‍ നനു നനേ നനയായു് (കുക്കൂ കൂകും) നാ തന തന ധീം തന നാ തന ധിരനാ മഗരിഗ സാ നാ തന തന ധീം തന നാ തന ധിരനാ മഗരിഗ സാ ഗഗഗഗ.... ലലലല... മഴവില്ലുകള്‍ തെളിയും കവിള്‍ മൂടുവാന്‍ പകരുന്നു ഞാന്‍ പനിനീര്‍ക്കുനുചുമ്പനം ഒരു മാത്ര ഞാന്‍ വെറുതെ വിളിക്കുന്നിതാ തെളിയുന്നു നിന്‍ കുളിരും മുഖചന്ദനം ഒരു പൊന്‍മലരായി മനസ്സില്‍ പരിഭവമിതള്‍ ചൂടവേ മരുവേല്‍കണമായു് വെറുതെ വിരലുകള്‍ അതിലൂടവേ പകല്‍ മായവേ പൊഴിയും മനസ്സിലെ നിലാപ്പൂക്കള്‍ നനു നനേ നനയായു് കുക്കൂ കൂകും നിന്‍ പാട്ടൊന്നു പാടാമോ കുയില്‍ക്കിളി പാടാരമായു് വിരിയാം ശുഭരാത്രിയില്‍ അനുരാഗമാം ചിറകിന്‍ തുടുതൂവലായു് അതിലോലമായു് തഴുകാം ജലശയ്യയില്‍ ഒരു രാക്കിളിയായു് കരളില്‍ കളകളമൊഴിതൂകവേ ഒരു പൂന്തണനില്‍ പതിയേ കുതിര്‍മണിമഴയേല്‍ക്കവേ |