View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ണാടിക്കവിളില്‍ കാമദേവന്‍ കുറിക്കുമീ ...

ചിത്രംചെറുപ്പക്കാര്‍ സൂക്ഷിക്കുക (1977)
ഗാനരചനവയലാര്‍
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by maathachan@gmail.com on September 19, 2008

കണ്ണാടി കവിളില്‍ കാമദേവന്‍ കുറിക്കുമീ കയ്യക്ഷരങ്ങള്‍
നിന്റെ കാറ്റില്‍ പറക്കും കുറുനിരകള്‍
കൈവിരല്‍ കൊണ്ടു ഞാന്‍ തൊടുമ്പോള്‍
എന്തിനീ കപടമാം ലജ്ജയും ഇക്കിളിയും കണ്ണാടി കവിളി...ല്‍

എത്ര മറച്ചാലും മറയാത്ത നിന്റെയീ ഏകാന്ത സൗന്ദര്യം
ചന്ദന കരയുള്ള വെള്ളപുടവയാല്‍ എന്തിനു ചുമ്മാ പൊതിഞ്ഞു വച്ചൂ
തെന്നല്‍ വന്നഴിക്കുമ്പോള്‍ നീയെന്റെ പിന്നില്‍ വന്നൊളിക്കുമ്പോള്‍
എന്തു ചെയ്യും മറ്റെന്തു ചെയ്യും

എത്ര കൊഴിഞ്ഞാലും തീരാത്ത നിന്റെയീ മുത്തായ മന്ദഹാസം (2)
എന്‍ ചൊടിത്തളിര്‍ കൊണ്ട്‌ കൊത്തിയെടുത്ത്‌ ഞാന്‍
എന്‍ മോതിരത്തില്‍ പതിച്ചു വെക്കും
ചുംബിച്ചു മിനുക്കുമ്പോള്‍ നീയെന്നെ ചുറ്റി പടരുമ്പോള്‍
എന്തു ചെയ്യും മറ്റെന്തു ചെയ്യും
(കണ്ണാടി...)


----------------------------------


Added by maathachan@gmail.com on September 19, 2008

kannadi kavilil kamadevan kurikkumee kayyaksharangal
ninte kattil parakkum kurunirakal
kaiviram kondu njan thodumbol
enthinee kapadamam lajjayum ikkiliyum ? Kannadi kavilil

ethra marachaalum marayaatha ninteyee ekantha soundaryam
chanda karayulla vellapudavayaal enthinu chumma pothinju vachu
thennal vaanazhikumpol neeyente pinnil vannolikkumbol
enthu cheyyum mattenthu cheyyum

ethra kozhinjalum theeratha ninteyee muthaya mandahasa
en chodithalir kondu kothiyeduthu njan
en mothirathil pathichu vakkum
chumbichu minukumbol neeyenne chutti padarumbol
enthu cheyyum mattenthu cheyyum
(kannadi kavilil...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചെറുപ്പക്കാരേ സൂക്ഷിക്കുക
ആലാപനം : കെ ജെ യേശുദാസ്, അമ്പിളി, കോറസ്‌   |   രചന : കല്ലയം കൃഷ്ണദാസ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കാമസങ്കേതം തേടിവന്നെത്തിയ പ്രേമ
ആലാപനം : അമ്പിളി   |   രചന : വയലാര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ക്ഷേത്ര മണികളോ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
തങ്കതളികയിൽ ചോറൂട്ടാം
ആലാപനം : പി സുശീല   |   രചന : കല്ലയം കൃഷ്ണദാസ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി