View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ക്ഷേത്ര മണികളോ ...

ചിത്രംചെറുപ്പക്കാര്‍ സൂക്ഷിക്കുക (1977)
ഗാനരചനവയലാര്‍
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by maathachan@gmail.com on October 23, 2008ക്ഷേത്ര മണികളോ പ്രകൃതിയോ
ഭവതിയോ ആദ്യമുഷസ്സിലുണര്‍ന്നൂ ? (ക്ഷേത്ര..)
തുലാങ്കനേ തുലാങ്കനേ
സൂര്യകിരണമോ നിന്‍തിരുമിഴിയോ
സ്വര്‍ണവിളക്കു വച്ചൂ ? ക്ഷേത്ര മണികളോ ?

കുളിച്ചും തൊഴുതും പ്രദക്ഷിണം വച്ചും
കുങ്കുമ തിലകമണിഞ്ഞും
മുടിയില്‍ പനിനീര്‍ പൂവുമായ്‌ വരുന്നതു
മുകിലൊ കുടുംബിനി നീയൊ?
നിനക്കായ്‌ അകിടു ചുരത്തീ (2)
നന്ദിനിപശുക്കള്‍ ദൂരത്തെ മലകള്‍
മലകള്‍ മലകള്‍
ക്ഷേത്ര മണികളോ പ്രക്രിതിയൊ
ഭവതിയോ ആദ്യമുഷസ്സിലുണര്‍ന്നൂ ?

വെളിച്ചം നടക്കും വീഥിയിലൂടെ
വെളുത്ത പ്രാവിനെ പോലെ
മുഖശ്രീ പ്രസാദം തൂകിവരുന്നതു
പകലോ സുമംഗലി നീയോ?
പടിഞ്ഞാറെരിഞ്ഞൂ.. പടിഞ്ഞാറെരിഞ്ഞൂ കെടുന്നൊരു സന്ധ്യക്കു
വിടര്‍ന്നു നിന്‍ കയ്യില്‍ ദീപം ദീപം ദീപം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചെറുപ്പക്കാരേ സൂക്ഷിക്കുക
ആലാപനം : കെ ജെ യേശുദാസ്, അമ്പിളി, കോറസ്‌   |   രചന : കല്ലയം കൃഷ്ണദാസ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കാമസങ്കേതം തേടിവന്നെത്തിയ പ്രേമ
ആലാപനം : അമ്പിളി   |   രചന : വയലാര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കണ്ണാടിക്കവിളില്‍ കാമദേവന്‍ കുറിക്കുമീ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
തങ്കതളികയിൽ ചോറൂട്ടാം
ആലാപനം : പി സുശീല   |   രചന : കല്ലയം കൃഷ്ണദാസ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി