View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മൗനം [F] ...

ചിത്രംകിംഗ് സോളമന്‍ (1996)
ചലച്ചിത്ര സംവിധാനംബാലു കിരിയത്ത്
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംദേവ
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Added by madhavabhadran on August 14, 2010
 
മൗനം നിന്‍ സ്നേഹ മൗനം എന്നുള്ളില്‍ മൂളും നീലാംബരി

മൗനം നിന്‍ സ്നേഹ മൗനം എന്നുള്ളില്‍ മൂളും നീലാംബരി (2)
പാതി മാഞ്ഞ തിങ്കള്‍ പൂമുഖം തലോടി
ചാരേ വന്ന കാറ്റെന്‍ കാതില്‍ മെല്ലേയോതി
ദൂരെയെങ്ങോ നൊന്തുരുകും പെണ്‍കൊടിയ്ക്കായു്
രാവുറങ്ങാന്‍ സാന്ത്വനത്തിന്‍ ദൂതു തരൂ തരൂ തരൂ

മൗനം നിന്‍ സ്നേഹ മൗനം എന്നുള്ളില്‍ മൂളും നീലാംബരി

കുഞ്ഞുകുഞ്ഞു മോഹം പൂട്ടിവെച്ചൊരുള്ളില്‍
മഞ്ഞുനീര്‍പ്പളുങ്കിന്‍ ചില്ലു കൂടുടഞ്ഞു
ഞാന്‍ മെനഞ്ഞു നല്‍കും സ്വര്‍ണ്ണ നൂപുരങ്ങള്‍
പാഴു്വരമ്പിലെങ്ങോ മുത്തടര്‍ന്നു വീണു
നിറയുമെന്‍ മിഴികളില്‍ നറുതിരി കൊളുത്തിയ നിറതിങ്കള്‍ കതിരൊളിയേ
പൂത്തുലയും നിന്‍ ചിരിയെന്‍ ചന്ദനമായു്

മൗനം നിന്‍ സ്നേഹ മൗനം എന്നുള്ളില്‍ മൂളും നീലാംബരി

ദൂരേ ദൂരേ നോവും കണ്ണുനീര്‍ നിലാവും
മാഞ്ഞു പോകുമേതോ മൂകരാത്രിനേരം
നമ്മില്‍ നിന്നുമേതോ രാഗനൊമ്പരങ്ങള്‍
പങ്കു വെച്ചു പാടും പക്ഷിയെന്ന പോലെ
മനസ്സിന്റെ മുരളിയില്‍ ഉരുകിയ പരിഭവ നിഴല്‍മഴ ഉതിരുകയായു്
കാതരമാം കണ്ണുകളില്‍ നീര്‍മണിയായു്

(മൗനം നിന്‍ )
മൗനം നിന്‍ സ്നേഹ മൗനം എന്നുള്ളില്‍ മൂളും നീലാംബരി
നീലാംബരി (6)

Added by ജിജാ സുബ്രഹ്മണ്യൻ on January 6, 2011

Mounam nin sneha mounam ennullil moolum neelambari
paathi maanja thinkal poomukham thalodi
chaare vanna kaatten kaathil melleyothi
dooreyengo nonthurukum penkodiykkaay
raavurangaan santhwanathin doothu tharoo tharoo
(Mounam....)

Kunju kunju moham pootti vechorullil
manjuneerppalunkin chillu koodudanju
njan menanju nalkum swarnna noopurangal
paazhvarampilengo muthadarnnu veenu
nirayumen mizhikalil naruthiri koluthiya nirathinkal kathiroliye
poothulayum nin chiriyen chandanamaay
(Mounam....)

Doore doore novum kannuneer nilaavum
maanju pokumetho mooka raathrineram
nammil ninnumetho raaganomparangal
panku vechu paadum pakshiyenna pole
manassinte muraliyil urukiya paribhava nizhalmazha uthirukayaay
kaatharamaam kannukalil neermaniyaay
(Mounam....)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തുടി തുടി
ആലാപനം : കെ എസ്‌ ചിത്ര, സ്വര്‍ണ്ണലത   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ദേവ
മൗനം [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ദേവ
മലര്‍ മഞ്ചലില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ദേവ
ജിക്ക്‌ ജിലു
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ദേവ
മലര്‍ മഞ്ചലില്‍
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ദേവ