View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൊന്നോണത്തുമ്പികളും പൊൻവെയിലും ...

ചിത്രംകുറുക്കന്റെ കല്യാണം (1982)
ചലച്ചിത്ര സംവിധാനംസത്യന്‍ അന്തിക്കാട്
ഗാനരചനസത്യന്‍ അന്തിക്കാട്
സംഗീതംസീറോ ബാബു
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Indu Ramesh

ponnonathumpikalum ponveyilum poonkaattum
kadha parayana naattil ninnum vannavan njaan‍
kadha parayana naattil ninnum vannavan njaan‍
kanmashiyum chaanthumittu vaarmudiyil poovum choodi
kanmashiyum chaanthumittu vaarmudiyil poovum choodi
naanathaal mukham kunikkum naadan pennu.. kandaal‍
aanungal odiyolikkum pattanappennu.. kandaal‍
aanungal odiyolikkum pattanappennu... (ponnona..)

pidayunna kannukalum chelulla punchiriyum
idanenchil mohathinu kingini ketti
pidayunna kannukalum.........
pidayunna kannukalum chelulla punchiriyum
idanenchil mohathinu kingini ketti
kaanaatha nerathu mindaan kothichu
kanmunnil vannappol thalarnnu poyi
aa... oo... oo....


kaliyaakki konaalum karalinte ullarayil‍
theliyum nin priya roopam praanasakhi
iniyenthu parayum njaan‍
iniyenthu paadum njaan‍
iniyenthu parayum njaan‍
iniyenthu paadum njaan‍
harishankara shivashankara sharanam tharane..
harishankara shivashankara sharanam tharane..
aa.... oo... oo....
വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍

പൊന്നോണത്തുമ്പികളും പൊന്‍വെയിലും പൂങ്കാറ്റും
കഥ പറയണ നാട്ടില്‍ നിന്നും വന്നവന്‍ ഞാന്‍
കഥ പറയണ നാട്ടില്‍ നിന്നും വന്നവന്‍ ഞാന്‍
കണ്മഷിയും ചാന്തുമിട്ട് വാര്‍മുടിയില്‍ പൂവും ചൂടി
കണ്മഷിയും ചാന്തുമിട്ട് വാര്‍മുടിയില്‍ പൂവും ചൂടി
നാണത്താല്‍ മുഖം കുനിക്കും നാടന്‍ പെണ്ണ്-കണ്ടാല്‍
ആണുങ്ങള്‍ ഓടിയൊളിക്കും പട്ടണപ്പെണ്ണ്-കണ്ടാല്‍
ആണുങ്ങള്‍ ഓടിയൊളിക്കും പട്ടണപ്പെണ്ണ്(പൊന്നോണ)

പിടയുന്ന കണ്ണുകളും ചേലുള്ള പുഞ്ചിരിയും
ഇടനെഞ്ചില്‍ മോഹത്തിനു കിങ്ങിണി കെട്ടി
പിടയുന്ന കണ്ണുകളും ..........
പിടയുന്ന കണ്ണുകളും ചേലുള്ള പുഞ്ചിരിയും
ഇടനെഞ്ചില്‍ മോഹത്തിനു കിങ്ങിണി കെട്ടി
കാണാത്ത നേരത്തു മിണ്ടാന്‍ കൊതിച്ച്
കണ്മുന്നില്‍ വന്നപ്പോള്‍ തളര്‍ന്നു പോയി
ആ‍ാ...ഓ......ഓ.
കളിയാക്കി കൊന്നാലും കരളിന്റെ ഉള്ളറയില്‍
തെളിയും നിന്‍ പ്രിയരൂപം പ്രാണസഖി
ഇനിയെന്തു പറയും ഞാന്‍
ഇനിയെന്തു പാടും ഞാന്‍
ഇനിയെന്തു പറയും ഞാന്‍
ഇനിയെന്തു പാടും ഞാന്‍
ഹരിശങ്കര ശിവശങ്കര ശരണം തരണേ
ഹരിശങ്കര ശിവശങ്കര ശരണം തരണേ
ആ‍ാ...ഓ...ഓ..


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അനുരാഗമേ എൻ ജീവനിലുണരൂ
ആലാപനം : കെ ജെ യേശുദാസ്   |   രചന : സത്യന്‍ അന്തിക്കാട്   |   സംഗീതം : സീറോ ബാബു
മണവാട്ടി പെണ്ണൊരുങ്ങി
ആലാപനം : വാണി ജയറാം   |   രചന : സത്യന്‍ അന്തിക്കാട്   |   സംഗീതം : സീറോ ബാബു