View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഈ കൈകളില്‍ രക്തമുണ്ടോ? ...

ചിത്രംസൂസി (1969)
ചലച്ചിത്ര സംവിധാനംഎം കുഞ്ചാക്കോ
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

ee kaikalil rakthamundo
ee manassil kalankamundo (ee kaikalil)
apamaanithayo aparaadhiniyo
aaro neeyaaro (ee kaikalil)

aathmaavu pukayum agniparvathamo
aarithanukkaatha vedanayo (aathmaavu)
velichathinethire vishaphanam neerthum
nizhalin poymukhamo
sthreeye sthreeye neeyoru
paapiyo..malaakhayo...

thaan petta poovine ushassinu munpe
thallikkozhikkum yaaminiyo (thaan)
kanakathulaasumaay pirake nadakkum
kaalam vidhiyezhuthum
sthreeye sthreeye neeyoru
paapiyo..malaakhayo...(ee kaikalil)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ഈ കൈകളില്‍ രക്തമുണ്ടോ?
ഈ മനസ്സില്‍ കളങ്കമുണ്ടോ?
അപമാനിതയോ അപരാധിനിയോ?
ആരോ നീയാരോ?

ആത്മാവു പുകയും അഗ്നിപര്‍വ്വതമോ
ആറിത്തണുക്കാത്ത വേദനയോ
വെളിച്ചത്തിന്നെതിരേവിഷഫണം നീര്‍ത്തും
നിഴലിന്‍ പൊയ്മുഖമോ
സ്ത്രീയേ സ്ത്രീയേ നീയൊരു
പാപിയോ മാലാഖയോ?

താന്‍ പെറ്റപൂവിനെ ഉഷസ്സിനു മുന്‍പേ
തല്ലിക്കൊഴിക്കും യാമിനിയോ
കനകത്തുലാസുമായ് പിറകേ നടക്കും
കാലം വിധിയെഴുതും
സ്ത്രീയേ സ്ത്രീയേ നീയൊരു
പാപിയോ മാലാഖയോ?


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നാഴികയ്കു നാല്‍പ്പതുവട്ടം
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
നിത്യകാമുകീ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
മാനത്തെ മന്ദാകിനി
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
സിന്ദൂരമേഘമേ
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ജില്‍ജില്‍ജില്‍
ആലാപനം : ബി വസന്ത, കോറസ്‌   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
രക്തചന്ദനം
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ