View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചെമ്പക പൂമൊട്ടിനുള്ളിൽ ...

ചിത്രംഎന്നു സ്വന്തം ജാനകിക്കുട്ടി (1998)
ചലച്ചിത്ര സംവിധാനംഹരിഹരന്‍
ഗാനരചനകൈതപ്രം
സംഗീതംകൈതപ്രം
ആലാപനംകെ എസ്‌ ചിത്ര
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Lyrics submitted by: Jija Subramanian

Chembakappoo mottinullil vasantham vannu
Kanavile ilam kombil chandanakkili adakkam cholli
Puthu manjuthulliyil vaarmazhavillunarnne...hoy
Innuu karalilazhakinte madhuramozhukiya mohaalasyam
Oru snehaalasyam
(Chembakappoo...)

Thudichu kulikkumbol pulkum nallilam kaatte
enikku tharumo nee kilungum kanaka manjeeram (2)
kodikkasavuduthaadi ulayunna kalinilaave
neeyum pavizhavalayittu naanamkunungumoru penkidaavalle?
ninakkumundo enneppole parayuvaanaruthaatha swapnangal?
(chembakappoo....)

Kallumaalayumaay anayum thinkal thattaare
paninjathaarkkanu maanathe thanka manithaali
kannaadam pothippothi kinnaaram thedippokum mohapponmaane
kalyaanachekkan vannu punnaaram chollumbol neeyenthu cheyyum?
ninakkumundo enneppole parayuvaanaruthaatha priyarahasyam?
(chembakappoo...)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ചെമ്പകപ്പൂ മൊട്ടിനുള്ളില്‍ വസന്തം വന്നു
കനവിലെ ഇളംകൊമ്പില്‍ ചന്ദനക്കിളി അടക്കംചൊല്ലി
പുതുമഞ്ഞുതുള്ളിയില്‍ വാര്‍മഴവില്ലുണര്‍ന്നേ ഹോയ്‌
ഇന്നു കരളിലഴകിന്റെ മധുരമൊഴുകിയ മോഹാലസ്യം
ഒരു സ്നേഹാലസ്യം........

തുടിച്ചുകുളിക്കുമ്പോല്‍ പുല്‍കും നല്ലിളംകാറ്റേ
എനിക്കുതരുമോ നീ കിലുങ്ങും കനകമഞ്ജീരം ?..2
കോടികസവുടുത്താടി ഉലയുന്ന കളിനിലാവേ
നീയും പവിഴവളയിട്ടു നാണംകുണുങ്ങുമൊരു പെണ്‍കിടാവല്ലേ?
നിനക്കുമുണ്ടോ എന്നെപ്പോലെ പറയുവാനരുതാത്ത സ്വപ്നങ്ങള്‍ ?
(ചെമ്പകപ്പൂ)

കല്ലുമാലയുമായ്‌ അണയും തിങ്കള്‍തട്ടാരേ
പണിഞ്ഞതാര്‍ക്കാണ്‌ മാനത്തെ തങ്കമണിത്താലി?..2
കണ്ണാടംപൊത്തിപൊത്തി കിന്നാരംതേടിപോകും മോഹപൊന്മാനേ
കല്യാണചെക്കന്‍വന്നു പുന്നാരംചൊല്ലുമ്പോള്‍ നീ എന്തുചെയ്യും?
നിനക്കുമുണ്ടോ എന്നെപ്പോലെ പറയുവാനരുതാത്ത പ്രിയരഹസ്യം?
(ചെമ്പകപ്പൂ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പാർവ്വണ പാൽമഴ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
തേന്‍ തുളുമ്പും
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
അമ്പിളിപ്പൂവട്ടം [F]
ആലാപനം : സംഗീത സജിത്‌   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
അമ്പിളിപ്പൂവട്ടം [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
ചെമ്പക പൂമൊട്ടിനുള്ളിൽ [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
അമ്പിളി പൂവും
ആലാപനം : സംഗീത സജിത്‌   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
ഇന്നലത്തേ പൊൻ
ആലാപനം : ബിജു നാരായണന്‍   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം