View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നേര്‍ത്ത പളുങ്കിന്‍ ...

ചിത്രംഭാസുരം (1993)
ഗാനരചനബിച്ചു തിരുമല
സംഗീതംഎസ്‌ പി വെങ്കിടേഷ്‌
ആലാപനംകെ എസ്‌ ചിത്ര, കെ ജി മാര്‍കോസ്‌

വരികള്‍

Lyrics submitted by: Ralaraj

വരികള്‍ ചേര്‍ത്തത്: Ralaraj

നേർത്ത പളുങ്കിൻ പൂപ്പാലിയിൽ
തേൻവസന്തം ഭാഗം നൽകി നീ ഹൊയ്
നേർത്ത പളുങ്കിൻ പൂപ്പാലിയിൽ
തേൻവസന്തം ഭാഗം നൽകി നീ
ഇത്തിരി പമ്പരം ഒത്തിരി നൊമ്പരം ചുറ്റി നീ
ഇത്രയും നാളെന്റെ ഇഷ്ടകളിപ്പാട്ടമായീ നീ
ഇനി എങ്ങും പൂക്കളം പുലർമഞ്ഞിൻ നീർകണം
നേർത്ത പളുങ്കിൻ പൂപ്പാലിയിൽ
തേൻവസന്തം ഭാഗം നൽകി നീ ഹൊയ് ...

ഒരു നുള്ളു സങ്കല്പവും
ഒരു നൂറു യാഥാർത്ഥ്യവും ജീവിതം
ഒരു നുള്ളു സങ്കല്പവും
ഒരു നൂറു യാഥാർത്ഥ്യവും ജീവിതം
ഇനിയുമുണരും...ഉയിരുമുലകും
ഇടയിലിളയമനസ്സു തിരയും
ഏതോ പൂക്കാലം
പനി പെയ്യും കാടോരം പുതുമഞ്ഞിൻ കൂടാരം
പനി പെയ്യും കാടോരം പുതുമഞ്ഞിൻ കൂടാരം
നൂലിഴമേലെ വാൽത്താരമായ്
വട്ടമിടും പട്ടം നീ പ്രിയേ....

പുളകങ്ങൾ പൂച്ചാടികൾ
കുണുക്കിട്ട പൂമാടനീ സംഗമം
പുളകങ്ങൾ പൂച്ചാടികൾ
കുണുക്കിട്ട പൂമാടനീ സംഗമം
തെറിക്കും യൗവനം...
തുടുക്കും മേനിയിൽ
പുരട്ടും ചന്ദനക്കുഴമ്പു തന്നിനീ കേളീ സല്ലാപം
വരൂ മിന്നാമിനുങ്ങേ ഒരു വിളക്കു വയ്ക്കൂ
വരൂ മിന്നാമിനുങ്ങേ ഒരു വിളക്കു വയ്ക്കൂ
എന്റെ കിനാവിൻ ചേപ്പേടുമായ്
എന്തിനു നീ സ്വയം ജാതയായ്
നേർത്ത പളുങ്കിൻ പൂപ്പാലിയിൽ
തേൻവസന്തം ഭാഗം നൽകി നീ
ഇത്തിരി പമ്പരം ഒത്തിരി നൊമ്പരം ചുറ്റി നീ
ഇത്രയും നാളെന്റെ ഇഷ്ടകളിപ്പാട്ടം ആയി നീ
ഇനി എങ്ങും പൂക്കളം പുലർമഞ്ഞിൻ നീർക്കണം
ലാല്ലല്ലല്ലാലാ ലാലാലലാ ...
ലാലാലലാ ...ആ ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചായമായ് നിന്‍
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ബിച്ചു തിരുമല   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
ചിപ്പി പൂ
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : ബിച്ചു തിരുമല   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
ഇനിയെത്ര വസന്തങ്ങള്‍
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര, കോറസ്‌   |   രചന : ബിച്ചു തിരുമല   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
പതിനെട്ടു വസന്തങ്ങള്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
തൊട്ടു തൊടാത്ത
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ബിച്ചു തിരുമല   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌