View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാലമൊരു കാളവണ്ടിക്കാരന്‍ ...

ചിത്രംകുരുതിക്കളം (1969)
ചലച്ചിത്ര സംവിധാനംഎ കെ സഹദേവന്‍
ഗാനരചനപി ഭാസ്കരൻ
സംഗീതംജയ വിജയ
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ഇന്ദു രമേഷ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Oho...O...Oho..O..

kaalamoru kaalavandikkaaran
kodi kodi yugangal thante
aadiyanthamillaavazhiyil
kaalamoru kaalavandikkaaran (kaalamoru)

karutha raavum velutha pakalum
karutha raavum velutha pakalum
kazhuthiletti valikkunnu
karutha raavum velutha pakalum
kazhuthiletti valikkunnu
paanthar kayariyirangunnu
paathayingane neelunnu (kaalamoru)

thannude thaavalam vannaalappol
thaazheyiranganamellaarum
thannude thaavalam vannaalappol
thaazheyiranganamellaarum
oro paanthanumunde thannude
theeraa dukhathin maaraappu
theeraa dukhathin maaraappu (kaalamoru)

oro bhaandavum thurannu nokku
oro bhaandavum thurannu nokku
ormmakalum kure kanneerum
mannilirakkum naal vareyee
bhaandamedukkaan nee thanne
bhaandamedukkaan nee thanne (kaalamoru)
വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍

ഓഹോ ഓ ഓഹോ ഓ

കാലമൊരു കാളവണ്ടിക്കാരന്‍
കോടി കോടിയുഗങ്ങള്‍ തന്റെ
ആദിയന്തമില്ലാവഴിയില്‍
കാലമൊരു കാളവണ്ടിക്കാരന്‍ (കാലമൊരു)

കറുത്ത രാവും വെളുത്ത പകലും..
കറുത്ത രാവും വെളുത്ത പകലും
കഴുത്തിലേറ്റി വലിക്കുന്നൂ
കറുത്ത രാവും വെളുത്ത പകലും
കഴുത്തിലേറ്റി വലിക്കുന്നൂ
പാന്ഥര്‍ കേറിയിറങ്ങുന്നൂ
പാതയിതങ്ങിനെ നീളുന്നൂ (കാലമൊരു)

തന്നുടെ താവളം വന്നാലപ്പോള്‍
താഴെയിറങ്ങണമെല്ലാരും
തന്നുടെ താവളം വന്നാലപ്പോള്‍
താഴെയിറങ്ങണമെല്ലാരും
ഓരോ പാന്ഥനുമുണ്ടേ തന്നുടെ
തീരാ ദുഖത്തിന്‍ മാറാപ്പ്
തീരാ ദുഖത്തിന്‍ മാറാപ്പ് (കാലമൊരു)

ഓരോ ഭാണ്ഡവും തുറന്നു നോക്കൂ..
ഓരോ ഭാണ്ഡവും തുറന്നു നോക്കൂ..
ഓര്‍മ്മകളും കുറേ കണ്ണീരും
മണ്ണിലിറക്കും നാ‍ള്‍വരെയീ
ഭാണ്ഡമെടുക്കാന്‍ നീ തന്നേ
ഭാണ്ഡമെടുക്കാന്‍ നീ തന്നേ (കാലമൊരു)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കഴിഞ്ഞ സംഭവങ്ങള്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജയ വിജയ
എന്തറിഞ്ഞു മണിവീണ
ആലാപനം : പി സുശീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജയ വിജയ
വിരുന്നൊരുക്കീ
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജയ വിജയ