അസ്തമനക്കടലിന്നകലെ ...
ചിത്രം | സന്ധ്യ (1969) |
ചലച്ചിത്ര സംവിധാനം | ഡോക്ടർ വാസൻ |
ഗാനരചന | വയലാര്‍ |
സംഗീതം | എംഎസ് ബാബുരാജ് |
ആലാപനം | പി ബി ശ്രീനിവാസ് |
വരികള്‍
Lyrics submitted by: Samshayalu asthamanakkadalinnakale- akale...akale anjaatha dweepile arayannangale thiramaalake aaru doothinayachu-ningale aaru doothinayachu? (asthamana...) paarvanachandrika pakalirunnurangum panchalohamedayile anuragavivashayaametho naayika ayachathanavare (asthamana...) paranjaalum theeraatha premarahasyam karayude kaathil parayum-avar thirayude vellappalunkuthaalil theeram marupadi ezhuthum (asthamana..) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ അസ്തമനക്കടലിന്നകലെ- അകലെ...അകലെ അജ്ഞാതദ്വീപിലെ അരയന്നങ്ങളേ തിരമാലകളേ ആരു ദൂതിനയച്ചു - നിങ്ങളെ ആരു ദൂതിനയച്ചു? (അസ്തമന...) പാർവ്വണചന്ദ്രിക പകലിരുന്നുറങ്ങും പഞ്ചലോഹമേടയിലെ അനുരാഗവിവശയാമേതോ നായിക അയച്ചതാണവരെ (അസ്തമന...) പറഞ്ഞാലും തീരാത്ത പ്രേമരഹസ്യം കരയുടെ കാതിൽ പറയും - അവർ തിരയുടെ വെള്ളപ്പളുങ്കുതാളിൽ തീരം മറുപടി എഴുതും (അസ്തമന..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ദാഹം ദാഹം
- ആലാപനം : എസ് ജാനകി | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്
- അസ്തമനക്കടലിന്നകലെ
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്
- കാവിയുടുപ്പുമായ്
- ആലാപനം : പി ബി ശ്രീനിവാസ് | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്
- ആടുമുത്തേ
- ആലാപനം : എസ് ജാനകി | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്