View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എത്ര ചിരിച്ചാലും ...

ചിത്രംകണ്ണൂര്‍ ഡീലക്സ്‌ (1969)
ചലച്ചിത്ര സംവിധാനംഎ ബി രാജ്
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Sreedevi Pillai

ethra chirichaalum chiri theerumo ninte
chithirappoovithal chundil!
ethra chorinjaalum kathir theerumo ninte
shilpa manohara mizhiyil!
(ethra chirichaalum...)

engine kori nirachu nin kannil nee
ithra valiya samudram -anuraaga
swapna neela samudram
engine nulli vidarthi nin ullil nee
ithra valiya vasantham
anuraaga saptha varnna vasantham
(ethra chirichaalum...)

enthinen kannil theliyichu nee ninte
chandra sadrusa vadanam
makaranda manthra pushpa vadanam
enthinen ullil paninju nisabdamee
Indraloka sadanam
madhuraaga manthravaada sadanam
(Ethra chirichaalum...)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

എത്ര ചിരിച്ചാലും ചിരി തീരുമോ - നിന്റെ
ചിത്തിരപ്പൂവിതള്‍ ചുണ്ടില്‍ !
എത്ര ചൊരിഞ്ഞാലും കതിര്‍ തീരുമോ - നിന്റെ
ശില്പമനോഹര മിഴിയില്‍ !
(എത്ര ചിരിച്ചാലും ചിരി ..)

എങ്ങിനെ കോരിനിറച്ചു നിന്‍ കണ്ണില്‍ - നീ
ഇത്ര വലിയ സമുദ്രം - അനുരാഗ
സ്വപ്ന നീലസമുദ്രം
എങ്ങിനെ നുള്ളി വിടര്‍ത്തി നിന്നുള്ളില്‍ - നീ
ഇത്ര വലിയ വസന്തം
അനുരാഗ സപ്തവര്‍ണ്ണവസന്തം
(എത്ര ചിരിച്ചാലും..)

എന്തിനെന്‍ കണ്ണില്‍ തെളിയിച്ചു - നീ നിന്റെ
ചന്ദ്രസദൃശ വദനം - മകരന്ദ
മന്ത്രപുഷ്പവദനം
എന്തിനെന്നുള്ളില്‍ പണിഞ്ഞു - നിശ്ശബ്ദമീ
ഇന്ദ്രലോക സദനം - മധുരാഗ മന്ത്രവാദ സദനം
(എത്ര ചിരിച്ചാലും ..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വരുമല്ലോ രാവില്‍
ആലാപനം : എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കണ്ണുണ്ടായതു
ആലാപനം : പി ലീല, പി ബി ശ്രീനിവാസ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
മറക്കാന്‍ കഴിയുമോ
ആലാപനം : കമുകറ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
തൈപ്പൂയക്കാവടിയാട്ടം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
തുള്ളിയോടും പുള്ളിമാനെ
ആലാപനം : പി ജയചന്ദ്രൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
എന്‍ മുഹബത്തെന്തൊരു
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി, പി ബി ശ്രീനിവാസ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി