

ശ്രാവണ സന്ധ്യതൻ ...
ചിത്രം | യാഗം (1982) |
ചലച്ചിത്ര സംവിധാനം | ശിവൻ |
ഗാനരചന | ഒ എൻ വി കുറുപ്പ് |
സംഗീതം | എം ജി രാധാകൃഷ്ണന്‍ |
ആലാപനം | പി സുശീലാദേവി |
വരികള്‍
Added by vikasvenattu@gmail.com on January 22, 2010 ശ്രാവണന്ധ്യതന്‍ നീളും നിഴല്‍- മൂടിയീ വഴിത്താരയിരുണ്ടൂ പാട്ടിന്റെ തേന്‍കുടമേന്തി നീയെത്തുമെന്നോര്‍ത്തു ഞാന്‍ പിന്നെയും നിന്നു (ശ്രാവണ...) വന്നു നീയെങ്കിലും നിന്നിലെ ശാരിക നൊമ്പരം കൊള്ളുന്നതെന്തേ പെണ്‍കൊടി നീ മണിത്തമ്പുരുവാക്കുമീ മണ്‍കുടം പാടാത്തതെന്തേ നിന്നെ ഞാനെന്‍ ദുഃഖമെന്നറിയുന്നു നിന്‍ കണ്‍കളിലെന്‍ നിഴല്‍ കാണ്മൂ നിന്ദിതയാം ഭൂമി നന്ദിനി, നിന്‍ കണ്ണീര്‍ എന്‍ തൂവലീറനാക്കുന്നൂ (ശ്രാവണ...) മൂടുപടങ്ങള്‍ വലിച്ചെറിയൂ നിന്റെ മൂകദുഃഖങ്ങളില്‍ നിന്നും നാദങ്ങളാഗ്നേയനാദങ്ങളീ മണ്ണില്‍ നാഗഫണം നിവര്‍ത്താടും ആളിപ്പടരുമീ യാഗാഗ്നിയില്‍ ദര്‍ഭനാളങ്ങളായ് നാമെരിയും നാളെ ഉയര്‍ത്തെഴുന്നേല്‍ക്കും തുടുകതിര്‍നാളങ്ങളായ് നാമിനിയും (ശ്രാവണ...) ---------------------------------- Added by Susie on May 9, 2010 shraavanasandhyathan neelum nizhalmoodi- yeevazhithaarayirundu paattinte thenkudamenthi neeyethumenn- orthu njaan pinneyum ninnu (shraavana) vannu neeyenkilum ninnile shaarika nombaram kollunnathenthe penkodee nee manithamburuvaakkumee mankudam paadaathathenthe ninne njaanen dukhamennariyunnu nin kankalilennizhal kaanmoo nindithayaam bhoomi nandini nin kanneer en thooval eeranaakkunnu (shraavana) moodupadangal valicheriyoo ninte mookadukhangalil ninnum naadangal aagneya naadangalee mannil naagaphanam nivirthaadum aalippadarumee yaagaagniyil darbanaalangalaay naameriyum naale uyirthezhunelkkum thudukathir naalangalaay naaminiyum (shraavana) |