Parayoo Nee Hridayame ...
Movie | Bhoomigeetham (1993) |
Movie Director | Kamal |
Lyrics | ONV Kurup |
Music | Ouseppachan |
Singers | KS Chithra, Murali |
Play Song |
Audio Provided by: Sreekanth |
Lyrics
Added by Jacob on July 27, 2010 പറയൂ നീ ഹൃദയമേ പ്രണയാർദ്രമായിടും ഒരു പാട്ടിൻ മധുരമാം ഈരടിയിൽ ഒരു പദമാകാൻ കൊതിച്ചുവോ നീ അതിൻ പൊരുളിലെ സുരഭിലസ്വപ്നമാകാൻ (പറയൂ...) പറയൂ നിഗൂഡമാം സ്നേഹബന്ധങ്ങൾ തൻ ചിറകൊച്ച എൻ പാട്ടിൽ കേട്ടുവേന്നോ പറയൂ നിൻ ഏകാന്ത സന്ധ്യകൾ തന്നതും പ്രണയപ്രസാദമാം കുങ്കുമമോ അറിയില്ലെനിക്കൊന്നും വെറുതേ ഞാൻ പാടുന്നൂ മുറിവോലും പാഴ്‌മുള കേഴുമ്പോലെ (പറയൂ...) പറയൂ പുരാതന പ്രേമഗീതങ്ങൾ തൻ പരിമളം പാട്ടിൽ പടർന്നുവെന്നോ വെറുമൊറ്റ വള മാത്രമണിയുന്നൊരീ കൈയ്യിൽ ഒരു കാറ്റു ശ്രുതി മീട്ടാൻ വന്നുവേന്നോ അറിയില്ലെനിക്കൊന്നും വെറുതേ ഞാൻ പാടുന്നു കാടു കരിയുമ്പോളൊരു പക്ഷി കേഴുമ്പോലെ (പറയൂ...) ---------------------------------- Added by Kalyani on January 18, 2011 Parayuu nee hridayame pranayaardramaayidum oru paattin madhuramaam eeradiyil oru padamaakaan kothichuvo nee athin porulile surabhila swapnamaakaan (parayuu nee hridayame....) parayuu nigoodhamaam snehabandhangal than chirakocha en paattil kettuvenno parayuu nin ekaantha sandhyakal thannathum pranaya prasaadamaam kunkumamo ariyillenikkonnum veruthe njaan paadunnuu murivolum paazhmula kezhumpole... (parayuu nee hridayame....) parayuu puraathana prema geethangal than parimalam paattil padarnnuvenno... verumotta vala maathramaniyunnoree kaiyil oru kaattu shruthi meettaan vannuvenno ariyillenikkonnum veruthe njaan paadunnu kaadu kariyumpoloru pakshi kezhumpole.... (parayuu nee hridayame....) |
Other Songs in this movie
- Amme Nilaadevi
- Singer : KJ Yesudas | Lyrics : ONV Kurup | Music : Ouseppachan
- Chakravaalangal Nadungi
- Singer : KJ Yesudas | Lyrics : P Bhaskaran | Music : Ouseppachan
- Amme Nila Devi (F)
- Singer : KS Chithra | Lyrics : ONV Kurup | Music : Ouseppachan