മന്ദാരപ്പൂ ചൊരിയും ...
ചിത്രം | കാഞ്ചനം (1996) |
ചലച്ചിത്ര സംവിധാനം | ടി എൻ വസന്ത് കുമാർ |
ഗാനരചന | ഒ എൻ വി കുറുപ്പ് |
സംഗീതം | ജോണ്സണ് |
ആലാപനം | കെ എസ് ചിത്ര |
വരികള്‍
Lyrics submitted by: Jija Subramanian Mandaarappoo choriyum manassil manikkinaavin ponnoonjaal ponnonappoonkuruvi varoo nee malarkkalathil paadende nirangalaake polichuvo nooru pookkal chirichuvo kadaleevanangalil kaattin pookkaavadi (Mandaara.....) Poovaamkurunnine maamootti thankaveyilozhuki thalirtha maavil parakkana thathe thadukkittiruthaam vaa aayiram thanthi kortha neelavin veenayil manassilaalunnoraananda geethangalo kettu njaan (Mandaara...) OrO malarilumee thumpikal paattin then pakarum uduthorungee ushassinte chelil thudutha malarchendumaayi porumee poomakalkkaayi pon valachaarthithaa niranja maanasa maadhuri peythu varoo meghamaay (Mandaara....) | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ മന്ദാരപ്പൂ ചൊരിയും മനസ്സിൽ മണിക്കിനാവിൻ പൊന്നൂഞ്ഞാൽ പൊന്നോണപ്പൂങ്കുരുവീ വരൂ നീ മലർക്കളത്തിൽ പാടേണ്ടേ നിറങ്ങളാകെ പൊലിച്ചുവോ നൂറു പൂക്കൾ ചിരിച്ചുവോ കദളീവനങ്ങളിൽ കാറ്റിൻ പൂക്കാവടി (മന്ദാരപ്പൂ..) പൂവാംകുരുന്നിനെ മാമൂട്ടി തങ്കവെയിലൊഴുകീ തളിർത്ത മാവിൽ പറക്കണ തത്തേ തടുക്കിട്ടിരുത്താം വാ ആയിരം തന്തി കോർത്ത നീലവിൺ വീണയിൽ മനസ്സിലാളുന്നൊരാനന്ദ ഗീതങ്ങളോ കേട്ടു ഞാൻ (മന്ദാരപ്പൂ..) ഓരോ മലരിലുമീത്തുമ്പികൾ പാട്ടിൻ തേൻ പകരും ഉടുത്തൊരുങ്ങീ ഉഷസ്സിന്റെ ചേലിൽ തുടുത്ത മലർച്ചെണ്ടുമായ് പോരുമീ പൂമകൾക്കായി പൊൻ വളച്ചാർത്തിതാ നിറഞ്ഞ മാനസമാധുരി പെയ്തു വരൂ മേഘമായ് (മന്ദാരപ്പൂ..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അകലെ ശ്യാമവാനം
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജോണ്സണ്