View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അകലെ ശ്യാമവാനം ...

ചിത്രംകാഞ്ചനം (1996)
ചലച്ചിത്ര സംവിധാനംടി എൻ വസന്ത്‌ കുമാർ
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംജോണ്‍സണ്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 25, 2010

അകലെ ശ്യാമവാനം
മുകിലിൻ മൂകയാത്ര
പിരിയാൻ വെമ്പുമീ പകലിൻ കൺചുവന്നു
ഇരുളിൻ മഞ്ചലിൽ ഏറുവാൻ നീങ്ങവേ
ഇതിനും സാക്ഷിയായ് നിൽക്ക നീ താരകേ
(അകലെ...)

രണ്ടു ദൈവം വാഴുന്ന വീടിൻ പൊന്മകൾ
നൊമ്പരം കൊൾകയായ്
മാഞ്ഞുവോ പകൽക്കിളി
മനതാരിലെ ദൈവമോ സ്നേഹമേകമാം
ഒരു കീർത്തനം പോൽ നീയതോർക്കുന്നു
(അകലെ...)

ആലയങ്ങൾ മാറീടാം ദൈവം മാറുമോ
ആതുരം മാനസം സാന്ത്വനം തിരഞ്ഞു പോയീ
പിരിയുന്നിരു കൈവഴി മുന്നിലീ വഴി
ഇരു കൈകൾ നീട്ടുന്നീയപാരത
(അകലെ...)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on December 20, 2010

Akale syaamavaanam
mukilin mookayaathra
piriyaan vempumee pakalin kanchuvannu
irulin manchalil eruvaan neengave
ithinum saakshiyaayi nilkka nee tharake
(Akale...)

Randu daivam vaazhunna veedin ponmakal
nomparam kolkayaay
maanjuvo pakalkkili
manathaarile daivamo snehamekamaam
oru keerthanam pol neeyathorkkunnu
(Akale...)

Aalayangal maareedaam daivam maarumo
aathuram maanasam saanthwanam thiranju poyee
piriyunniru kaivazhi munnilee vazhi
iru kaikal neettunneeyapaaratha
(Akale...)




ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മന്ദാരപ്പൂ ചൊരിയും
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജോണ്‍സണ്‍