View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇനിയുമീ ഭൂമി ...

ചിത്രംമോഹം എന്ന പക്ഷി (1979)
ചലച്ചിത്ര സംവിധാനംകെ ജി ജോര്‍ജ്ജ്
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: രാജഗോപാല്‍

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

iniyumee bhoomi harithamaakum
haritapathrangal suvarnnamaakum
oru niram mattonnil maayumennaal
ente hridayathinundore raagam
nithyapranayathi padmaraagam
(iniyumee)

thee vizhungunnoru pakshiyeppol
ee vazhi venal kadannu pokum
neela manimukil peeli thulli
neelave varshaamayooramaadum
ente manassilum ninte manassilum
ennum vasantham maathram
(iniyumee)

maaranakhakshatham pole mannin
maarilee thechikal poo choriye
mounam olichiripporaasha pole
maamboovin gandham parannu poke
ente manassilum ente kanmunnilum
neeyaam vasantham maathram
(iniyumee)
വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട്

ഇനിയുമീ ഭൂമി ഹരിതമാകും
ഹരിതപത്രങ്ങള്‍ സുവര്‍ണ്ണമാകും
ഒരു നിറം മറ്റൊന്നില്‍ മായുമെന്നാല്‍
എന്റെ ഹൃദയത്തിനുണ്ടൊരേ രാഗം
നിത്യപ്രണയത്തിന്‍ പത്മരാഗം
(ഇനിയുമീ...)

തീ വിഴുങ്ങുന്നൊരു പക്ഷിയെപ്പോല്‍
ഈ വഴി വേനല്‍ പറന്നുപോകും
നീലമണിമുകില്‍പ്പീലി തുള്ളി
നീളവേ വര്‍ഷാമയൂരമാടും
എന്റെ മനസ്സിലും നിന്റെ മനസ്സിലും
എന്നും വസന്തം മാത്രം...
(ഇനിയുമീ...)

മാരനഖക്ഷതം‌പോലെ മണ്ണിന്‍
മാറിലീ തെച്ചികള്‍ പൂചൊരിയേ
മൗനമൊളിപ്പിച്ചൊരാശപോലെ
മാമ്പൂവിന്‍ ഗന്ധം പറന്നുപോകേ
എന്റെ മനസ്സിലും എന്റെ കണ്മുന്നിലും
നീയാം വസന്തം മാത്രം...
(ഇനിയുമീ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

താളം തരംഗതാളം
ആലാപനം :   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
പാലടയുണ്ടില്ലാ
ആലാപനം : സെല്‍മ ജോര്‍ജ്‌   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ശില്‍പ്പകലാദേവതയ്ക്ക്
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ജ്വാലാമുഖി നീ ഉണരൂ
ആലാപനം : പി സുശീല   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം കെ അര്‍ജ്ജുനന്‍