View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മൊഹിക്കും നീര്‍മിഴിയോടെ ...

ചിത്രംമാന്ത്രികം (1995)
ചലച്ചിത്ര സംവിധാനംതമ്പി കണ്ണന്താനം
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംഎസ്‌ പി വെങ്കിടേഷ്‌
ആലാപനംകെ ജെ യേശുദാസ്, കെ എസ്‌ ചിത്ര
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: HEMA C

വരികള്‍

Lyrics submitted by: Sreedevi Pillai

mohikkum neelmizhiyode
daahikkum chethanayode (mohikkum)
aare paadunnu?
kalichangaathee nee varumo?
kaanaakkinaavinte kananachaayaankanam
thirayuvaan? (mohikkum)

ezhu thanthikal kortha kinnaram meetti
thudu munthirivallippanthalil ninna
saandhya devatha nee
ninnodothu njaan ini enthe paaduvaan
kulurthennal thotta kannippoovin naanam kandoo njaan
naadan chinthaano thudi thaalam thannaatte
vari vandin paattu paadaaminnini O...
(mohikkum)

kaattuchembakathinothoru madhuramundo
priyasundari ninte chundile paattil thakidathikidathom
kaattuchembakathinothoru madhuramundo
priyasundari ninte chundileppaattil pranayamadhuramundo
chithraapoornnima vannu poo thookunnithaa
kudamullappoovo lillippoovo koodepporunnu?
koodepponnaalo kudachoodippaadaalo
kulurmanjin vellimandaarakkuda O...
(mohikkum)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

മോഹിക്കും നീള്‍മിഴിയോടെ
ദാഹിക്കും ചേതനയോടെ
ആരേ പാടുന്നൂ!
കളിച്ചങ്ങാതി നീ വരുമോ?
കാണാക്കിനാവിന്റെ
കാനനച്‌ഛായാങ്കണം
തിരയുവാന്‍...
(മോഹിക്കും)

ഏഴു തന്തികള്‍ കോര്‍ത്ത കിന്നരം മീട്ടി
തുടുമുന്തിരിവള്ളിപ്പന്തലില്‍ നിന്ന സാന്ധ്യദേവത നീ!
നിന്നോടൊത്തു ഞാന്‍ ഇനി എന്തേ പാടുവാന്‍
കുളുര്‍ത്തെന്നല്‍ തൊട്ട കന്നിപ്പൂവിന്‍ നാണം കണ്ടൂ ഞാന്‍
നാടന്‍‌ചിന്താണോ - തുടിതാളം തന്നാട്ടേ
വരിവണ്ടിന്‍ പാട്ടുപാടാമിന്നിനി ഓ...
(മോഹിക്കും)

കാട്ടുചമ്പകത്തേനിനൊത്തൊരു മധുരമുണ്ടോ
പ്രിയസുന്ദരി നിന്റെ ചുണ്ടിലെപ്പാട്ടില്‍ തകിടതികിടതോം
കാട്ടുചമ്പകത്തേനിനൊത്തൊരു മധുരമുണ്ടോ
പ്രിയസുന്ദരി നിന്റെ ചുണ്ടിലെപ്പാട്ടില്‍ പ്രണയമധുരമോ
ചിത്രാപൂര്‍ണ്ണിമ വന്നു പൂ തൂകുന്നിതാ
കുടമുല്ലപ്പൂവോ ലില്ലിപ്പൂവോ കൂടെപ്പോരുന്നൂ?
കൂടെപ്പോന്നാലോ - കുടചൂടിപ്പാടാലോ
കുളുര്‍മഞ്ഞിന്‍ വെള്ളിമന്ദാരക്കുട ഓ...
(മോഹിക്കും)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ധിം ധിം തിരുടി
ആലാപനം : എം ജി ശ്രീകുമാർ, അലക്സ് കയ്യാലയ്ക്കൽ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
കേളി വിപിനം [F]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
കേളി വിപിനം [M]
ആലാപനം : ബിജു നാരായണന്‍   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌