View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആദ്യ വസന്തമേ ...

ചിത്രംവിഷ്ണുലോകം (1991)
ചലച്ചിത്ര സംവിധാനംകമല്‍
ഗാനരചനകൈതപ്രം
സംഗീതംരവീന്ദ്രന്‍
ആലാപനംകെ എസ്‌ ചിത്ര

വരികള്‍


Added by devi pillai on October 22, 2009
 ആ....
ആദ്യവസന്തമേ........
ആദ്യവസന്തമേ ഈ മൂകവീണയില്‍
ഒരുദേവഗീതമായ് നിറയുമോ
ആദ്യവര്‍ഷമേ തളിരിലക്കുമ്പിളില്‍
ഒരുമോഹബിന്ദുവായ് കൊഴിയുമോ?

ഏഴഴകുള്ളൊരു വാര്‍മയില്‍പ്പേടതന്‍
സൌഹൃദപ്പീലികളോടെ
മേഘപടംതീര്‍ത്ത വെണ്ണിലാക്കുമ്പിളില്‍
സാന്ത്വനനാളങ്ങളോടെ
ഇതിലേ വരുമോ... ഇതിലേ വരുമോ...
രാവിന്റെ കാവിലെ മിഴിനീര്‍പ്പൂവുകള്‍
പാരിജാതങ്ങളായ് മാറാന്‍

പൊന്നുഷസ്സന്ധ്യതന്‍ ചിപ്പിയില്‍ വീണൊരു
വൈഡൂര്യരേണുവെപ്പോലെ
തളിരിളം കൈകളില്‍ ഇന്ദ്രജാലങ്ങളാല്‍
മംഗളചാരുതയേകാന്‍
ഇതിലേവരുമോ... ഇതിലേ വരുമോ
അണയുമീ ദീപത്തിന്‍ കാണാപ്പുറങ്ങളില്‍
സ്നേഹതന്തുക്കളായ് അലിയാന്‍





----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on March 21, 2011

 Aadyavasanthame ee mooka veenayil
Oru deva geethamayi nirayumo
Aadya varshame thalirila kumpilil
Oru moha binduvayi kozhiyumo
(aadya vasanthame.....)

Ezhazhakulloru vaarmayil peda than
souhrida peelikalode
Meghapadam theertha vennilaa kumbilil
Santhwana naalangalode
Ithile varumo ithile varumo
Ravinte kavilile mizhineer poovukal
Parijaathangalayi maraan
(aadya vasanthame.....)

Ponnusha sandhya than chippiyil veenoru
Vaidoorya renuve pole
thaarilam kaikalil indrajalangalaal
Mangala charuthayekaan
Ithile varumo ithile varumo
Anayumee deepathin kanaathurangalil
Sneha thanthukkalaay aliyaan
(aadya vasanthame.....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആദ്യ വസന്തമേ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : കൈതപ്രം   |   സംഗീതം : രവീന്ദ്രന്‍
കസ്തൂരി എന്റെ കസ്തൂരി
ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍   |   രചന : കൈതപ്രം   |   സംഗീതം : രവീന്ദ്രന്‍
പാണപ്പുഴ
ആലാപനം : മലേഷ്യ വാസുദേവന്‍   |   രചന : കൈതപ്രം   |   സംഗീതം : രവീന്ദ്രന്‍
ആവാരാഹൂം
ആലാപനം : മോഹന്‍ലാല്‍   |   രചന : ഹസ്രത്ത് ജയ്‌പുരി   |   സംഗീതം : ശങ്കര്‍ ജയ്‌കിഷന്‍
മിണ്ടാത്തതെന്തേ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : കൈതപ്രം   |   സംഗീതം : രവീന്ദ്രന്‍
ഹമ്മിംഗ്
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : കൈതപ്രം, ഹസ്രത്ത് ജയ്‌പുരി   |   സംഗീതം : രവീന്ദ്രന്‍, ശങ്കര്‍ ജയ്‌കിഷന്‍