View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഓര്‍മ്മകളേ കൂടെ വരൂ ...

ചിത്രംഊമക്കുയില്‍ (1983)
ചലച്ചിത്ര സംവിധാനംബാലു മഹേന്ദ്ര
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംഇളയരാജ
ആലാപനംകെ ജെ യേശുദാസ്, എസ് ജാനകി
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Added by madhavabhadran on April 27, 2010
 
(പു) ഓര്‍മ്മകളായ് കൂടേ വരൂ
(പു) ഓര്‍മ്മകളായ് ആടീ വരൂ
(പു) ഇനി യാത്ര പറയാനും ഇവിടില്ലാരും
(സ്ത്രീ) പാഥേയമായി പാട്ടിന്‍റെ ഈണം
(സ്ത്രീ) ഓര്‍മ്മകളായ്

(സ്ത്രീ) ഏതോ യക്ഷഗാനം കേട്ടിരുന്ന രാവില്‍
(പു) ഏതോ യക്ഷഗാനം കേട്ടിരുന്ന രാവില്‍
(സ്ത്രീ) ചിലമ്പിട്ട മോഹം പോല്‍ ചിരിച്ചാര്‍ത്തു പോയി ഞാന്‍
(പു) ചിലമ്പിട്ട മോഹം പോല്‍ ചിരിച്ചാര്‍ത്തു പോയി ഞാന്‍
(സ്ത്രീ) സ്നേഹം സിര തോറും പടരുന്നു രശ്മിയായി
(പു) തിരിനാളം താനേ വിടരുന്ന ദീപമായി
(സ്ത്രീ) സ്നേഹിക്കുവാനായ്
(പു) ജീവിച്ചു നമ്മല്‍
(പു) ഓര്‍മ്മകളായ്

(പു) ദൂരെ ദൂരെ ഏതോ വാനമ്പാടി പാടും
(സ്ത്രീ) ദൂരെ ദൂരെ ഏതോ വാനമ്പാടി പാടും
(പു) വിരഹാര്‍ദ്ര ഗാനത്തില്‍ വിരിയുന്ന പൂക്കള്‍
(സ്ത്രീ) വിരഹാര്‍ദ്ര ഗാനത്തില്‍ വിരിയുന്ന പൂക്കള്‍
(പു) സ്നേഹം ഇതള്‍ തോറും പടരും സുഗന്ധമായി‌
(സ്ത്രീ) എരിവേനല്‍ പോലും പുണരുന്ന വര്‍ണ്ണമായി
(പു) സ്നേഹിക്കുവാനായി
(സ്ത്രീ) ജീവിച്ചു നമ്മള്‍

(സ്ത്രീ) ഓര്‍മ്മകളായ് കൂടേ വരൂ
(സ്ത്രീ) ഓര്‍മ്മകളായ് താഴേ വരൂ
(സ്ത്രീ) ഇനി യാത്ര പറയാനും ഇവിടില്ലാരും
(പു) പാഥേയമായി പാട്ടിന്‍റെ ഈണം
(സ്ത്രീ) പാഥേയമായി പാട്ടിന്‍റെ ഈണം

----------------------------------

Added by Susie on July 30, 2010
ormmakalaay koode varoo
ormmakalaay aadi varoo
ini yaathra parayaanum ividillaarum
paadheyamaayi paattinteyeenam
ormmakalaay...

etho yakshagaanam kettirunna raavil
etho yakshagaanam kettirunna raavil
chilambitta moham pol chirichaarthu poyee njaan
chilambitta moham pol chirichaarthu poyee njaan
sneham sira thorum padarunnu rashmiyaay
thirinaalam thaane vidarunna deepamaayi
snehikkuvaanaay
jeevichu nammal
ormmakalaay...

doore doore etho vaanambaadi paadum
doore doore etho vaanambaadi paadum
virahaardra gaanathil viriyunna pookkal
virahaardra gaanathil viriyunna pookkal
sneham ithal thorum padarum sugandhamaay
erivenal polum punarunna varnnamaay
snehikkuvaanaay
jeevichu nammal
ormmakalaay koode varoo
ormmakalaay thaazhe varoo
ini yaathra parayaanum ividillaarum
paadheyamaay paattinteyeenam
paadheyamaay paattinteyeenam...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാറ്റേ കാറ്റേ
ആലാപനം : എസ് ജാനകി, പി ജയചന്ദ്രൻ, കൃഷ്ണചന്ദ്രന്‍   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ഇളയരാജ
താഴമ്പൂത്താലി നിന്‍[Pathos]
ആലാപനം : എസ് ജാനകി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ഇളയരാജ
ചക്രവാള വിശാലത
ആലാപനം : കെ ജെ യേശുദാസ്   |   രചന : മധു ആലപ്പുഴ   |   സംഗീതം : ഇളയരാജ
താഴമ്പൂത്താലി
ആലാപനം : എസ് ജാനകി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ഇളയരാജ
തഴമ്പൂ താളിൽ ഞാൻ (പാതോസ്‌ ബിറ്റ്‌)
ആലാപനം : എസ് ജാനകി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ഇളയരാജ