View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാമിനീ നിന്‍ ...

ചിത്രംപൂജാപുഷ്പം (1969)
ചലച്ചിത്ര സംവിധാനംതിക്കുറിശ്ശി സുകുമാരന്‍ നായര്‍
ഗാനരചനതിക്കുറിശ്ശി സുകുമാരന്‍ നായര്‍
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Added by Krishnachandra on August 14, 2008kaamini nin kaathara mizhikalil
kanmoo njaanoru swargga kavaadam
kathirunna mandaara malarukal
pootha nandana malarvadam

Airavathavum amritha kumbhavum
arayannangal neenthum sarssum
urvvassi menaka rambha thilothama
nrithamaadum deva sadassum (kaamini nin)

keamadhenuvum kalpaka tharuvum
aa manohara paarijaathavum
manmdha keli mandapavum
athil enikkorukkiya simhasanavum(kaamini nin)

mandam mandam ennarikil nee
mandahaasavumayi varumbol
mughathinethe naanam nalikya
moodu padam nee aniyunnu (kaamini nin)

----------------------------------

Added by venu on October 12, 2009
കാമിനീ നിന്‍ കാതരമിഴികളില്‍
കാണ്മൂ ഞാനൊരു സ്വര്‍ഗ്ഗകവാടം
കാത്തിരുന്ന മന്ദാരമലരുകള്‍
പൂത്ത നന്ദന മലര്‍വാടം (കാമിനീ)

ഐരാവതവും അമൃതകുംഭവും
അരയന്നങ്ങള്‍ നീന്തും സരസ്സും
ഉര്‍വശി മേനക രംഭ തിലോത്തമ
നൃത്തമാടും ദേവസദസ്സും (കാമിനീ)

കാമധേനുവും കല്പകതരുവും
ആ മനോഹര പാരിജാതവും
മന്മഥകേളീ മണ്ഡപവും അതില്‍
എനിക്കൊരുക്കിയ സിംഹാസനവും (കാമിനീ)

മന്ദമന്ദം എന്നരികില്‍ നീ
മന്ദഹാസവുമായി വരുമ്പോള്‍
മുഖത്തിലെന്തേ നാണം നല്‍കിയ
മൂടുപടം നീ അണിയുന്നൂ (കാമിനീ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കോടി ജന്മമെടുത്താലും [രാജ മല്ലികേ]
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
വിരലുകളില്ലാത്ത വിദ്വാന്റെ കയ്യില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കസ്തൂരിപ്പൊട്ടു മാഞ്ഞു
ആലാപനം : കെ ജെ യേശുദാസ്, രേണുക   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
മോഹമോ ദാഹമോ
ആലാപനം : എസ് ജാനകി   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
അക്കരെ നിക്കണ
ആലാപനം : കെ ജെ യേശുദാസ്, എല്‍ ആര്‍ ഈശ്വരി   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി