View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അമ്പെയ്യാൻ ...

ചിത്രംജീവിക്കാന്‍ പഠിക്കണം (1981)
ചലച്ചിത്ര സംവിധാനംസിങ്കീതം ശ്രീനിവാസറാവു
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംസി അര്‍ജുനന്‍
ആലാപനംപി ജയചന്ദ്രൻ, എസ്‌ പി ഷൈലജ

വരികള്‍

Added by devi pillai on December 25, 2010

ambeyyaan kaakkum kannu en maarilennum
alayunna kallakkannu
ulayunna kaattinodidayunna saarikku
pakathonnum kusrithikkannu

he... oho... yaaya
ambellaam poovin mullu - aaromal kankal
kothum rosaavin mullu
animuthu kavilathu adharathaal akkangal
ezhutheedaan kothiyaakunnu

aa chirikandu kadhakettu thalarunne- appol
virahathin swaramullil padarunne
aa nertha meeshathan aaveshamennil
aashicha chaithanyamekunnu
aathmaavilsangeetham pongunnu
pakaludicha thaaram nee.. vidarnnavaanam njaanayi
mohavum daahavum ennil eriyunnu theeyaayi

aa karimukilin mani pinnum kaarkoonthal
njan adi vechu varumathin pinnaale
neeyaakum soundaryam kaniyunna bandhathil
naal thorum parimalam poomulle
ini nammalennennum priyamulle
pathari nilkkum priyathozhaa
pakal nakshathram udikkilla
minnumaala kaniyuvol njanum neeyum akaleyalle?

----------------------------------

Added by devi pillai on January 30, 2011

അമ്പെയ്യാന്‍ കാക്കും കണ്ണ് എന്‍ മാറിലെന്നും
അലയുന്ന കള്ളക്കണ്ണ്
ഉലയുന്ന കാറ്റിനോടിടയുന്ന സാരിക്കു
പകതോന്നും കുസൃതിക്കണ്ണ്....

ഓഹൊ... ഏഹേ.. യായായാ....
അമ്പെല്ലാം പൂവിന്‍ മുള്ള് ആരോമല്‍ കണ്‍കള്‍
കൊത്തും റോസാവിന്‍ മുള്ള്
അണിമുത്തുക്കവിളത്ത് അധരങ്ങള്‍ അക്കങ്ങള്‍
എഴുതീടാന്‍ കൊതിയാകുന്നു...

ആ ചിരികണ്ടു കഥകേട്ടു തളരുന്നേ - അപ്പോള്‍
വിരഹത്തിന്‍ സ്വരമുള്ളില്‍ പടരുന്നേ
ആ നേര്‍ത്ത മീശതന്‍ ആവേശമെന്നില്‍
ആശിച്ച ചൈതന്യമേകുന്നു
ആത്മാവില്‍ സംഗീതം പൊങ്ങുന്നു
പകലുദിച്ച താരം നീ.. വിടര്‍ന്നവാനം ഞാനായി
മോഹവും ദാഹവും എന്നില്‍ എരിയുന്നു തീയായി

ആ കരിമുകിലിന്‍ മണിപിന്നും കാര്‍കൂന്തല്‍
ഞാന്‍ അടിവെച്ചു വരുമതിന്‍ പിന്നാലെ
നീയാകും സൌന്ദര്യം കനിയുന്ന ബന്ധത്തില്‍
നാള്‍ തോറും പരിമളം പൂമുല്ലേ
ഇനി നമ്മളെന്നെന്നും പ്രിയമുല്ലേ
പതറി നില്‍ക്കും പ്രിയ തോഴാ
പകല്‍ നക്ഷത്രം ഉദിക്കില്ല
മിന്നുമാല കനിയുവോളം ഞാനും നീയും അകലെയല്ലെ?


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആകാശം നിന്‍ സ്വന്തം
ആലാപനം : എസ്‌ പി ബാലസുബ്രഹ്മണ്യം   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : സി അര്‍ജുനന്‍
ആ പൂവനത്തിലും
ആലാപനം : പി ജയചന്ദ്രൻ, വാണി ജയറാം   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : സി അര്‍ജുനന്‍
ഓ പ്രാണനാഥാ
ആലാപനം : എസ്‌ പി ഷൈലജ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : സി അര്‍ജുനന്‍
ഒരു വസന്തം
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : സി അര്‍ജുനന്‍