View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നൊമ്പരക്കൂട്ടിലെ ...

ചിത്രംയാത്രക്കാരുടെ ശ്രദ്ധയ്ക്ക് (2002)
ചലച്ചിത്ര സംവിധാനംസത്യന്‍ അന്തിക്കാട്
ഗാനരചനകൈതപ്രം
സംഗീതംജോണ്‍സണ്‍
ആലാപനംമധു ബാലകൃഷ്ണന്‍
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: HEMA C

വരികള്‍

Added by Vijayakrishnan VS on January 22, 2011

നൊമ്പരക്കൂട്ടിലെ തിങ്കളേ
രാജകുമാരനിന്നേകനായ്
രാവിന്നു സ്വന്തമല്ല
പകലിന്നു സ്വന്തമല്ല
മൂവന്തിയോ ദൂരെയായ്
മോഹാംബരം ശൂന്യമായ്...

ഇഷ്ടസങ്കല്പമായ് കണ്ടറിഞ്ഞ്
അന്നവും പ്രാണനും തൊട്ടുതന്ന്
കൂടപ്പിറപ്പുപോല്‍ ഓമനിച്ച്‌
ഇല്ലാക്കിടാങ്ങളെ നീ വളര്‍ത്തി
സ്വപ്നം വിതച്ചെടുത്ത്
സ്നേഹം പകുത്തെടുത്ത്
പകര്‍ന്നതല്ലേ...
ആരുമിലാതിന്നേകനായോ..
പൈതൃകംപോലുമിന്നന്യമായോ...

കൈവിരല്‍ കുങ്കുമം തൊട്ടുതൊട്ട്
കണ്മിഴിപ്പൂക്കളില്‍ മയ്യെഴുതി
കാരുണ്യഗംഗയില്‍ മുടിയൊതുക്കി
അക്ഷരത്തിരകളില്‍ മുഖം നോക്കി
രാമായണത്തിലെ രാജസ്വരൂപമായ്
വാണതല്ലേ...
ആരുമല്ലാതിന്നേകനായി..
പൊന്‍നിഴല്‍പ്പാടുകള്‍ മാഞ്ഞുപോയി..


Added by Vijayakrishnan VS on February 2, 2011

nombarakkoottile thinkale
rajakumaraninnekanai
ravinnu swanthamalla
pakalinnu swanthamalla
moovanthiyo dooreyay
mohambaram shoonyamay...

ishtasankalpamay kandarinju
annavum praananum thottuthannu
koodappirappupol omanichu
illakkidangale nee valarthi
swapnam vithacheduthu
sneham pakutheduthu
pakarnnathalle...
aarumilaathinnekanayo..
paithrukampoluminnanyamayo...

kaiviral kunkumam thottuthottu
kanmizhippookkalil mayyezhuthi
karunyagangayil mudiyothukki
aksharathirakalil mukham nokki
ramayanathile rajaswaroopamay
vanathalle...
aarumallathinnekanayi..
pon nizhalppadukal maanjupoyi..


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വട്ടയില പന്തലിട്ടു
ആലാപനം : കെ എസ്‌ ചിത്ര, പി ജയചന്ദ്രൻ   |   രചന : കൈതപ്രം   |   സംഗീതം : ജോണ്‍സണ്‍
ഒന്നു തൊടാനുള്ളില്‍
ആലാപനം : പി ജയചന്ദ്രൻ   |   രചന : കൈതപ്രം   |   സംഗീതം : ജോണ്‍സണ്‍
ഒന്നു തൊടാനുള്ളില്‍
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ   |   രചന : കൈതപ്രം   |   സംഗീതം : ജോണ്‍സണ്‍