View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വിരലുകളില്ലാത്ത വിദ്വാന്റെ കയ്യില്‍ ...

ചിത്രംപൂജാപുഷ്പം (1969)
ചലച്ചിത്ര സംവിധാനംതിക്കുറിശ്ശി സുകുമാരന്‍ നായര്‍
ഗാനരചനതിക്കുറിശ്ശി സുകുമാരന്‍ നായര്‍
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Indu Ramesh

Enthinu nalki..
veenayenthinu nalki...

viralukalillaatha vidwaante kayyil
veenayenthinu nalki..
kannu kaanaa kurudante munnil
kannaadiyenthinu kaattee...
(viralukalillaatha... )

chaithanyamattoru devante maaril
chaarthee poojaapushpam enthinu
chaarthee poojaapushpam..

manassil...
manassil madhuraswapnangalumaay
maan kannukalil sankalpavumaay
maalayittu varichu ninne
maalaakha poloru manaswini...
(viralukalillaatha... )

kaivalayallaa aniyichavale
kaivilangukalaanallo..
kazhuthilittathu thaaliyalla
karinaagathineyaanallo..
udanja shankhaanallo nee ini
uyarukayillaa naadam..
polinja pullankuzhalaaniniyathil
pongi varillaa sangeetham...

pottippoyoru palunkupaathram
otticherukayillaa..
pattamaram nee.. paazh maram nee..
pattamaram nee paazh maram nee
pattadayallo sharanam.. nin
pattadayallo sharanam....
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

Submitted by Sreedevi Pillai

എന്തിനു നൽകി..
വീണയെന്തിനു നൽകി...

വിരലുകളില്ലാത്ത വിദ്വാന്റെ കയ്യിൽ
വീണയെന്തിനു നൽകി..
കണ്ണുകാണാ കുരുടന്റെ മുന്നിൽ
കണ്ണാടിയെന്തിനു കാട്ടീ..

(വിരലുകളില്ലാത്ത വിദ്വാന്റെ കയ്യിൽ
വീണയെന്തിനു നൽകി...)

ചൈതന്യമറ്റൊരു ദേവന്റെ മാറിൽ
ചാർത്തീ പൂജാപുഷ്പം എന്തിനു
ചാർത്തീ പൂജാപുഷ്പം..
മനസ്സിൽ...
മനസ്സിൽ മധുരസ്വപ്നങ്ങളുമായ്‌
മാൻകണ്ണുകളിൽ സങ്കൽപവുമായ്‌
മാലയിട്ടു വരിച്ചു നിന്നെ
മാലാഖ പോലൊരു മനസ്വിനീ...

(വിരലുകളില്ലാത്ത വിദ്വാന്റെ കയ്യിൽ
വീണയെന്തിനു നൽകി...)

കൈവളയല്ലാ അണിയിച്ചവളെ
കൈവിലങ്ങുകളാണല്ലോ..
കഴുത്തിലിട്ടതു താലിയല്ല
കരിനാഗത്തിനെയാണല്ലോ..
ഉടഞ്ഞ ശംഖാണല്ലോ നീ ഇനി
ഉയരുകയില്ലാ നാദം..
പൊളിഞ്ഞ പുല്ലങ്കുഴലാണിനിയതിൽ
പൊങ്ങിവരില്ലാ സംഗീതം..

പൊട്ടിപ്പോയോരു പളുങ്കുപാത്രം
ഒട്ടിച്ചേരുകയില്ലാ..
പട്ടമരം നീ.. പാഴ്‌മരം നീ..
പട്ടമരം നീ പാഴ്‌ മരം നീ
പട്ടടയല്ലോ ശരണം.. നിൻ
പട്ടടയല്ലോ ശരണം...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാമിനീ നിന്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കോടി ജന്മമെടുത്താലും [രാജ മല്ലികേ]
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കസ്തൂരിപ്പൊട്ടു മാഞ്ഞു
ആലാപനം : കെ ജെ യേശുദാസ്, രേണുക   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
മോഹമോ ദാഹമോ
ആലാപനം : എസ് ജാനകി   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
അക്കരെ നിക്കണ
ആലാപനം : കെ ജെ യേശുദാസ്, എല്‍ ആര്‍ ഈശ്വരി   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി