View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആളേക്കണ്ടാൽ പാവം ...

ചിത്രംപാഞ്ചജന്യം (1982)
ചലച്ചിത്ര സംവിധാനംകെ ജി രാജശേഖരന്‍
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംശങ്കര്‍ ഗണേഷ്‌
ആലാപനംപി ജയചന്ദ്രൻ, വാണി ജയറാം, രേണുക ഗിരിജന്‍

വരികള്‍

Added by devi pillai on July 21, 2010
aalekkandaal paavam
aduthuvannaal naanam
thondisahitham kandaaludane
kandorodokke kopam kopam haay

neril pennoru devi
pinangininnaal kaali
ennumivale kaanum neram
chummaa nenchil vaaluvaalu

aalekandaal joru ivan
aduthuvannaal neeru
ennum ivare kaanum neram
enno nenchil thaalam thaalam

thaane thapam mudakkaan panduvanna devathayo
amritham vilambinalkaan munnil vanna mohiniyo
sringarakkuzhampanaayi pancharachiriyumaay
neeraattu kadavil vannorambaadikkannanivan
kalamozhikal yuvathikalee anungalemayakkum
samayam pole vaariyellin nuttum bolttum azhikkum

kannil nokki nokki nenchil karrantadikkum
ullil chathiyirikkum udalil theeyirikkum
kinnaaram chollicholli pinnaale aduthukoodi
aaswadichu theerum neram aanungal kaalumaarum
thalakunichu munnil ninnaal poochapole thonnum
mizhikal moodithurakkum neram vishwaroopam kattum


----------------------------------

Added by devi pillai on July 21, 2010
ആളെക്കണ്ടാല്‍ പാവം
അടുത്തുചെന്നാല്‍ നാണം
തൊണ്ടിസഹിതം കണ്ടാലുടനെ
കണ്ടോരോടൊക്കെ കോപം കോപം ഹായ്

നേരില്‍ പെണ്ണൊരു ദേവി
പിണങ്ങിനിന്നാല്‍ കാളി
എന്നുമിവളെ കാണും നേരം
ചുമ്മാ നെഞ്ചില്‍ വാള് വാള്

ആളെക്കണ്ടാല്‍ ജോറ് ഇവന്‍
അടുത്തുവന്നാല്‍ നീറ്
എന്നും ഇവരെ കാണും നേരം
എന്നോ നെഞ്ചില്‍ താളം താളം


താനേ തപം മുടക്കാന്‍ പണ്ടുവന്ന ദേവതയോ
അമൃതം വിളമ്പിനല്‍കാന്‍ മുന്നില്‍ വന്ന മോഹിനിയോ
ശൃംഗാരക്കുഴമ്പനായ് പഞ്ചാരച്ചിരിയുമായ്
നീരാട്ടു കടവില്‍ വന്നോരമ്പാടിക്കണ്ണനിവന്‍
കളമൊഴികള്‍ യുവതികളീ ആണുങ്ങളേ മയക്കും
സമയം പോലെ വാരിയെല്ലില്‍ നട്ടും ബോള്‍ട്ടും അഴിക്കും

കണ്ണില്‍ നോക്കിനോക്കി നെഞ്ചില്‍ കറന്റടിക്കും
ഉള്ളില്‍ ചതിയിരിക്കും ഉടലില്‍ തീയിരിക്കും
കിന്നാരം ചൊല്ലിച്ചൊല്ലി പിന്നാലെ അടുത്തുകൂടി
ആസ്വദിച്ചു തീരും നേരം ആണുങ്ങള്‍ കാലുമാറും
തലകുനിച്ചു മുന്നില്‍ നിന്നാല്‍ പൂച്ചപോലെ തോന്നും
മിഴികള്‍ മൂടിത്തുറക്കും നേരം വിശ്വരൂപം കാട്ടും


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വിഷു സംക്രമം
ആലാപനം : ഉണ്ണി മേനോന്‍, അമ്പിളി, കെ പി ബ്രഹ്മാനന്ദൻ, കോറസ്‌   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ശങ്കര്‍ ഗണേഷ്‌
മാര്‍കഴിയിലെ മഞ്ഞ്
ആലാപനം : ഉണ്ണി മേനോന്‍   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ശങ്കര്‍ ഗണേഷ്‌
വസന്ത മഞ്ജിമകള്‍
ആലാപനം : കെ ജെ യേശുദാസ്, അമ്പിളി   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ശങ്കര്‍ ഗണേഷ്‌