View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കുണുക്കു പെണ്മണിയെ ...

ചിത്രംമി. ബട്ളര്‍ (2000)
ചലച്ചിത്ര സംവിധാനംശശി ശങ്കർ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംവിദ്യാസാഗര്‍
ആലാപനംകെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ, ഇന്നസെന്റ്‌

വരികള്‍

Added by madhavabhadran on November 22, 2011
 
(പു.1) കുണുക്കുപെണ്മണിയെ ഞൊണുക്കു വിദ്യകളാല്‍
മാടപ്രാപിടപോലെ കുരുക്കിലാക്കണം
തുടുത്ത പൂങ്കവിളില്‍ നനുത്തപൂഞ്ചിമിഴില്‍
മുത്താരം മുകിലാരം മുത്തമേകണം

(കുണുക്കു)

(പു.1) പിച്ചിയും തെച്ചിയും ചൂടി
കൊച്ചമ്മിണിപ്പെണ്ണു് വന്നാല്‍
തക്കിലികിക്കിളി കൂട്ടി
തക്കിടി കാട്ടേണം

(കുണുക്കു)

(പു.2) മഷിയണിക്കണ്ണുകളില്‍ മലരണിച്ചുണ്ടുകളില്‍
കണിമയില്‍പ്പീലി തൊടും കവിത കണ്ടു ഞാന്‍
(സ്ത്രീ) കിളിമൊഴികിന്നരിയായു് ചിരിമണിച്ചുന്ദരിയായു്
കുനുകുനെ കുളിരണിയും ചിറകിലേറി ഞാന്‍
(പു.2) ആനന്ദക്കുമ്മികളും അ.. അനുരാഗകൂത്തുകളും
ഇടനെഞ്ചില്‍ തുടികൊട്ടി പാടും നേരം
ഒരു പുലര്‍കാല പൂമഴയില്‍ നനുനനയാല്ലോ

(കുണുക്കു)

(സ്ത്രീ) മഴമുകില്‍കൂന്തലിലെ മഞ്ഞണിതുളസികളില്‍
മണിവിരല്‍ത്തുമ്പൊഴിയാന്‍ കൂടെ പോരണം
(പു.2) അലഞൊറി ചേലകളും പവനും പണ്ടങ്ങളും
അടിമുടി ചൂടിച്ചു ഞാന്‍ അഴകില്‍ മൂടിടാം
(സ്ത്രീ) പൂത്തുമ്പി പെണ്‍കൊടിയെ ഉ.. പൂവാലിപ്പൈങ്കിളിയേ
മണിമാരന്‍ വന്നപ്പോള്‍ എന്തിനു നാണം
ഈ പൂഞ്ചൊടിയില്‍ തളിരണിയും പൂവണി നാണം

(കുണുക്കു)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

രാരവേണു
ആലാപനം : കെ എസ്‌ ചിത്ര, കല്യാണി മേനോന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
വിരഹിണി രാധേ
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
മുത്താരം
ആലാപനം : എം ജി ശ്രീകുമാർ, ഹരിണി   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
നിഴലാടും ദീപമേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
നിഴലാടും ദീപമെ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍