View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തെന്നിപ്പായും ...

ചിത്രംവിനോദയാത്ര (2007)
ചലച്ചിത്ര സംവിധാനംസത്യന്‍ അന്തിക്കാട്
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംഇളയരാജ
ആലാപനംഅഫ്‌സല്‍, വിനീത്‌ ശ്രീനിവാസന്‍

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 27, 2010

തെന്നിപ്പായും തെന്നലേ നിന്റെ തേരിൽ കേറാൻ വന്നിടാം
തുള്ളിച്ചാടും പുള്ളിമാനുള്ള മേലേ മേട്ടിൽ ചെന്നിടാം
നീലവിണ്ണിൻ വെണ്ണിലാവേ നിന്നെ ഞാനൊന്നു കൈ തൊടാം
നിന്റെ മെയ്യിൽ ചേരുമഴകിൻ മാനിനോടൊന്നു ചേർന്നീടാം
കൂടു വിട്ടു മേഞ്ഞിടുന്ന കുളിരേ വാ
മീട്ടാൻ വാ മേട്ടിലോ കൂടാം വിളയാടാം പാടിടാം
മയിലേ വാ കൂട്ടമായ് ആടാം കുയിലേ വാ കേട്ടിടാം
(തെന്നിപ്പായും..)

കുന്നിമണികൾ മേനി മെഴുകും
അരുണശോഭയെ വാങ്ങിടാം (2)
കന്നിമൊഴികൾ ചൊല്ലിയുണരും
പ്രേമലാളനം കേട്ടിടാം
തത്തേ നിന്റെ കൂടെ ചൂളം മൂളി പാടിടാം
മുത്തേ നിന്റെ ചാരെ പൊന്നാലിനു ചാഞ്ഞിടാം
വെള്ളിമലയിൽ ചാടി മറിയാം
നല്ല കനികൾ തേടി നുണയാം
പച്ചപ്പുല്ലിൻ മെത്തപ്പായിൽ മയങ്ങിടാം
ഓടി കിതച്ചു കിതച്ചൊന്നു വാ
(തെന്നിപ്പായും..)

മുല്ലവനിയിൽ നീളെ വിരിയും
പുതിയ മൊട്ടുകൾ നുള്ളിടാം (2)
അല്ലിമകളും തുമ്പിമകളും മെയ്യുരുമ്മിയോ കണ്ടിടാം
പുത്തൻ മഞ്ഞിലൂടെ ചൂടു തേടി പോയിടാം
കത്തും നെഞ്ചമോടെ കണ്ണിൽ കണ്ണു നോക്കിടാം
തങ്കവെയിലിൻ മാലയണിയാം
കോടമഴയിൽ കൂഞ്ഞി നനയാം
ഒന്നിച്ചിന്നീ വെള്ളിക്കിണ്ണം എടുത്തിടാം മുത്തി
കൊതിച്ചു കൊതിച്ചൊന്നു വാ
(തെന്നിപ്പായും..)




Added by Kalyani on September 15, 2010
Thennippaayum thennale ninte theril keraan vannidam
Thullichaadum pullimaanulla mele mettil chennidaam ..(2)
Neela vinnin vennilaave ninne njaanonnu kai thodaam
Ninte meyyil cherumazhakin maaninodonnu chernnidaam
Koodu vittu menjidunna kulire vaa....
Meettan vaa mettilo koodaam vilayaadaam paadidaam
Mayile vaa koottamaay aadaam kuyile vaa kettidaam
(Thennippaayum thennale...)

Kunnimanikal meni mezhukum
Aruna shobhaye vaangidaam..(2)
Kannimozhikal cholliyunarum
Premalalanam kettidaam
Thathe nintekoode choolam mooli paadedaam
Muthe ninte chare ponnalinu chaanjidaam
Vellimalayil chaadi mariyaam
Nalla kanikal thedi nunayaam
Pachappullin methappayil mayangidaam
Oodi kithachu kithachonnu vaa..
(Thennippaayum thennale....)

Mullavaniyil neele viriyum
Puthiya mottukal nullidaam..(2)
Allimakalum thubi makalum meyyurummiyo kandidaam
Puthan manjiloode choodu thedi poyidaam
Kathum nenchamode kannil kannu nokkidaam
Thanka veyilil maalayaniyaam
Kodamazhayil koonji nanayaam
Onnichinnee vellikkinnam eduthidaam muthi
Kothichu kothichonnu vaa..
(Thennippaayum thennale...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മന്ദാരപ്പൂ
ആലാപനം : മധു ബാലകൃഷ്ണന്‍, ശ്വേത മോഹന്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ഇളയരാജ
കൈയെത്താ
ആലാപനം : മഞ്ജരി   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ഇളയരാജ
അക്കിക്കൊക്കി
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ഇളയരാജ
മന്ദാരപ്പൂ
ആലാപനം : മധു ബാലകൃഷ്ണന്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ഇളയരാജ
കൈയെത്താ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ഇളയരാജ