View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഉജ്ജയിനിയിലെ ...

ചിത്രംകടല്‍പ്പാലം (1969)
ചലച്ചിത്ര സംവിധാനംകെ എസ് സേതുമാധവന്‍
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംപി ലീല

വരികള്‍

Lyrics submitted by: Sreedevi Pillai

Ujjayiniyile gaayikaa Urvvashiyennoru maalavika
Shilpikal theertha kaalidaasante
Kalprathimayil maalayittu

Rithu devathayaay nritham vechuu
Munikanyakayay poojichuu
Himagiri puthriyaay thapassirunnuu aval
Swayamvarappanthalil orungi ninnuu (Ujjayini)


Aliyum shilayude kannu thurannuu
Kalayum kaalavum kumbittuu
Avalude manjeerashinjithathil srishti-
Sthithiulayathalangalothungi ninnuu (Ujjayini)

Yugakalpanayude kallinu polum
Yuvagaayikayude daahangal
Oru punarjanmathin chiraku nalki avar
swayam marannangane parannuyarnnuu (Ujjayini)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ഉജ്ജയിനിയിലെ ഗായിക
ഉര്‍വ്വശിയെന്നൊരു മാളവിക
ശില്‍പ്പികള്‍ തീര്‍ത്ത കാളിദാസന്റെ
കല്‍പ്രതിമയില്‍ മാലയിട്ടു

ഋതു ദേവതയായ്‌ നൃത്തം വെച്ചു
മുനികന്യകയായ്‌ പൂജിച്ചു
ഹിമഗിരി പുത്രിയായ്‌ തപസ്സിരുന്നൂ അവള്‍
സ്വയംവരപ്പന്തലില്‍ ഒരുങ്ങി നിന്നൂ (ഉജ്ജയിനി)

അലിയും ശിലയുടെ കണ്ണു തുറന്നൂ
കലയും കാലവും കുമ്പിട്ടൂ
അവളുടെ മഞ്ജീരശിഞ്ജിതത്തില്‍ സൃഷ്ടി-
സ്ഥിതിലയതാളങ്ങളൊതുങ്ങി നിന്നൂ (ഉജ്ജയിനി)

യുഗകല്‍പനയുടെ കല്ലിനു പോലും
യുവഗായികയുടെ ദാഹങ്ങള്‍
ഒരു പുനര്‍ജ്ജന്മത്തിന്‍ ചിറകു നല്‍കി അവര്‍
സ്വയം മറന്നങ്ങനെ പറന്നുയര്‍ന്നൂ (ഉജ്ജയിനി)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കസ്തൂരിത്തൈലമിട്ടു
ആലാപനം : പി മാധുരി, കോറസ്‌   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ഈ കടലും മറുകടലും
ആലാപനം : എസ്‌ പി ബാലസുബ്രഹ്മണ്യം   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ഇന്നേ പോല്‍
ആലാപനം : കെ ജെ യേശുദാസ്, ബി വസന്ത   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ