View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സുന്ദരിയെ ...

ചിത്രംപന്തയക്കോഴി (2007)
ചലച്ചിത്ര സംവിധാനംഎം എ വേണു
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംഅലക്സ്‌ പോള്‍
ആലാപനംശ്വേത മോഹന്‍, വിധു പ്രതാപ്‌

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on July 5, 2010

സുന്ദരിയേ ചെമ്പകമലരേ
ഓ സുന്ദരനേ ചെങ്കതിരഴകേ (2)
ചെഞ്ചൊടിയിൽ പുഞ്ചിരി വിരിയും പഞ്ചമി ഞാൻ കണ്ടേ
പഞ്ചമിയിൽ പുഞ്ചിരി കവരാൻ വന്നതു ഞാൻ കണ്ടേ (സുന്ദരിയേ...)

അങ്ങകലെ കേരള മണ്ണിൽ
ചിങ്ങനിലാവുള്ളൊരു നാളിൽ
അത്തമിടാനോടി നടക്കണ പെണ്മണിയാവണ്ടേ
ചിത്തിരയിൽ ചെപ്പു തുറക്കും വെണ്മലരിനു ചുംബനമണിയാൻ
ചന്ദനവും തൂകി വരുന്നൊരു ചന്ദിരനാകണ്ടേ
തോവാളക്കിളിമൊഴിയേ
മലയാള തേൻ‌കനിയേ (2)
തൈമാസം കണ്ണു തുറന്നു വരുന്നതു കാണണ്ടേ
പുതു പൊങ്കലു കൂടണ്ടേ
(സുന്ദരിയേ...)


ആടിമുകിൽ മുത്തു കൊഴിഞ്ഞാൽ
ആനന്ദ കളകളമോടെ
ആടാനായ് പീലി മിനുക്കുമൊരാൺമയിലാകണ്ടേ
കൊന്നമണി കമ്മലണിഞ്ഞും
ദാവണിയുടെ കോടിയുടുത്തും
കൈനീട്ടമൊരുക്കിയിരിക്കണ കണ്മണിയാകണ്ടേ
സിന്ദൂരക്കതിരുകളേ
സംഗീതക്കുരുവികളേ (2)
മാർകഴിയിൽ തിരുമണമുള്ളൊരു നാളു കുറിക്കണ്ടേ
നറുമാല കൊരുക്കണ്ടേ
(സുന്ദരിയേ...)

Added by ജിജാ സുബ്രഹ്മണ്യൻ on December 24, 2010

Sundariye chempakamalare
oh..sundarane chenkathirazhake
chenchodiyil punchiri viriyum panchami njaan kande
panchamiyil punchiri kavaraan vannathu njaan kande
(Sundariye...)

Angakale keralamannil
chinga nilaavulloru veettil
athamidaanodi nadakkana penmaniyaavende
chithirayil cheppu thurakkum venmalarinu chumbanamaniyaan
chandanavum thooki varunnoru chandiranaakande
thovaalakkilimozhiye malayaala thenkaniye (2)
thaimaasam kannu thurannu varunnathu kaanande
puthuponkalu koodande
(Sundariye...)

Aadimukil muthu kozhinjaal
aananda kalakalamode
aadaanaay peeli minukkumoraanmayilaakande
konnamani kammalaninjum
daavaniyude kodiyuduthum
kaineettamorukkiyirikkana kanmaniyaakande
sindoora kathirukale samgeethakkuruvikale (2)
maarkazhiyil thirumanamulloru naalu kurikkande
narumaala korukkande
(Sundariye...)




ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇലകൊഴിയും
ആലാപനം : സുജാത മോഹന്‍, ബിജു നാരായണന്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : അലക്സ്‌ പോള്‍
കരിമ്പനയുടെ
ആലാപനം : പ്രദീപ്‌ പള്ളുരുത്തി, രമേഷ് ബാബു, രെജു ജോസഫ്‌   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : അലക്സ്‌ പോള്‍
സങ്കടത്തിനു
ആലാപനം : വിനീത്‌ ശ്രീനിവാസന്‍, കോറസ്‌, രമേഷ് ബാബു   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : അലക്സ്‌ പോള്‍
സങ്കടത്തിനു [F]
ആലാപനം : ലിജി ഫ്രാൻസിസ്, സംഗീത പ്രഭു (സംഗീത ശ്രീകാന്ത്)   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : അലക്സ്‌ പോള്‍
ഇലകൊഴിയും [F]
ആലാപനം : സുജാത മോഹന്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : അലക്സ്‌ പോള്‍