പാമ്പ് കടിച്ച ...
ചിത്രം | എഴുതാപ്പുറങ്ങള്‍ (1987) |
ചലച്ചിത്ര സംവിധാനം | സിബി മലയില്‍ |
ഗാനരചന | ബാലചന്ദ്രൻ ചുള്ളിക്കാട് |
സംഗീതം | ബാലചന്ദ്രൻ ചുള്ളിക്കാട് |
ആലാപനം | ബാലചന്ദ്രൻ ചുള്ളിക്കാട് |
വരികള്‍
paampu kadicha mula kadanju amma nin chundathu arivu churathunnathengane vela kittaathe viyarkkunnorachante vedanayundu valarunnathengane roga daaridrya jaraa nara peedakal baadhichuzhannu marikkunnathengane attu thericha peruviral - prajna than garbhathile kannu pottiya vaakkukal chakravegangal chathacha paadangalaal picha thendaan poya buddha smaranakal rakthakkalangalil kangaalakelikku kottippolinja kinaavin perumpara ishtadaanam ninakkekuvaan vayya - ente dushta janmathinte shishtamundithrayum nithyena kuttamaay maarunna jeevitha- thrishnakal maathram ninakkente paithrukam | പാമ്പ് കടിച്ച മുല കടഞ്ഞമ്മ നിന്‍ ചുണ്ടത്ത് അറിവ് ചുരത്തുന്നതെങ്ങനെ വേല കിട്ടാതെ വിയര്‍ക്കുന്നൊരച്ഛന്റെ വേദനയുണ്ട് വളരുന്നതെങ്ങനെ രോഗ ദാരിദ്ര്യ ജരാ നര പീഡകള്‍ ബാധിച്ചുഴന്നു മരിക്കുന്നതെങ്ങനെ.......... അറ്റ് തെറിച്ച പെരുവിരല്‍ - പ്രജ്ഞ തന്‍ ഗര്‍ഭത്തിലേ കണ്ണ് പൊട്ടിയ വാക്കുകള്‍ ചക്രവേഗങ്ങള്‍ ചതച്ച പാദങ്ങളാല്‍ പിച്ച തെണ്ടാന്‍ പോയ ബുദ്ധസ്മരണകള്‍ രക്തക്കളങ്ങളില്‍ കംഗാള കേളിക്കു കൊട്ടിപ്പൊളിഞ്ഞ കിനാവിന്‍ പെരുമ്പറ ഇഷ്ടദാനം നിനക്കേകുവാന്‍ വയ്യ - എന്റെ ദുഷ്ട ജന്മത്തിന്റെ ശിഷ്ടമുണ്ടിത്രയും നിത്യേന കുറ്റമായ് മാറുന്ന ജീവിത- തൃഷ്ണകള്‍ മാത്രം നിനക്കെന്റെ പൈതൃകം അക്ഷരമാല പഠിച്ചു ...... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പാടുവാനായ് വന്നു
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര, നെടുമുടി വേണു | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : വിദ്യാധരന്‍ മാസ്റ്റർ
- താലോലം പൈതല്‍
- ആലാപനം : കെ എസ് ചിത്ര | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : വിദ്യാധരന്‍ മാസ്റ്റർ
- ഉണ്ണീ .. കെട്ടിപ്പൊതിഞ്ഞ
- ആലാപനം : നെടുമുടി വേണു | രചന : നെടുമുടി വേണു | സംഗീതം : നെടുമുടി വേണു
- പാടുവാനായ് വന്നു
- ആലാപനം : കെ എസ് ചിത്ര | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : വിദ്യാധരന്‍ മാസ്റ്റർ
- താലോലം പൈതല്‍
- ആലാപനം : കെ എസ് ചിത്ര | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : വിദ്യാധരന്‍ മാസ്റ്റർ