View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാട്ടുപുഴയുടെ ഓളങ്ങളില്‍ ...

ചിത്രംപൂവുകള്‍ക്ക് പുണ്യകാലം (1995)
ചലച്ചിത്ര സംവിധാനംകെ മോഹന്‍രാജ്
ഗാനരചനബാലകൃഷ്ണന്‍, ആനന്ദ ബോസ്
സംഗീതംമോഹന്‍ സിതാര
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Sreekanth Nisari

വരികള്‍ ചേര്‍ത്തത്: Sreekanth Nisari

കാട്ടുപുഴയുടെ ഓരങ്ങളിൽ കാവളം
കിളികളുറങ്ങി
കാട്ടുപുഴയുടെ ഓരങ്ങളിൽ കാവളം
കിളികളുറങ്ങി
കൈതപ്പടർപ്പിലെ തൂക്കണാം കൂട്ടിലെ
കുഞ്ഞിക്കിളിയുമുറങ്ങി
കമ്രനക്ഷത്രക്കുരുന്നും എന്റെ പ്രിയസഖി
നീയുമുറങ്ങിയില്ല
എന്റെ പ്രിയസഖി നീയുമുറങ്ങിയില്ല
കാട്ടുപുഴയുടെ ഓരങ്ങളിൽ കാവളം
കിളികളുറങ്ങി

തങ്കത്തിടമ്പൊത്ത നിൻ തളിർമേനിതൻ
ചന്തം ഞാൻ നോക്കി കൊതിച്ചിരുന്നു
തങ്കത്തിടമ്പൊത്ത നിൻ തളിർമേനിതൻ
ചന്തം ഞാൻ നോക്കി കൊതിച്ചിരുന്നു
അന്നീ മിഴികളിൽ കവിതകൾ കണ്ടൂ
ഇന്നവയെങ്ങോ പോയ് മറഞ്ഞൂ
ചിലങ്ക പോൽ പൊട്ടിച്ചിരിച്ചവളേ
നിന്നിൽ ചിലമ്പുന്നതോ ഇന്നു തേങ്ങലുകൾ
കാട്ടുപുഴയുടെ ഓരങ്ങളിൽ കാവളം
കിളികളുറങ്ങി
മാനസ്സസരസ്സിലെ ഏകാന്ത പുഷ്പമേ
ഇതളിതളായ് നീ പൊഴിയുന്നുവോ
മാനസ്സസരസ്സിലെ ഏകാന്ത പുഷ്പമേ
ഇതളിതളായ് നീ കൊഴിയുന്നുവോ
വേദനയെല്ലാം എനിക്കുമാത്രംനൽകി
വേർപിരിഞ്ഞിടാൻ കൊതിക്കുകയോ
വഞ്ചിക്കാൻ മാത്രം അറിയില്ലലോമനെ
സ്നേഹിച്ചിടുന്നു ഞാൻ നിന്നെമാത്രം
കാട്ടുപുഴയുടെ ഓരങ്ങളിൽ കാവളം
കിളികളുറങ്ങി
കൈതപ്പടർപ്പിലെ തൂക്കണാം കൂട്ടിലെ
കുഞ്ഞിക്കിളിയുമുറങ്ങി
കമ്രനക്ഷത്രക്കുരുന്നും എന്റെ പ്രിയസഖി
നീയുമുറങ്ങിയില്ല
എന്റെ പ്രിയസഖി നീയുമുറങ്ങിയില്ല


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചെല്ലം ചെല്ലം ചൊല്ലു
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ബാലകൃഷ്ണന്‍, ആനന്ദ ബോസ്   |   സംഗീതം : മോഹന്‍ സിതാര
എന്നോമല്‍ക്കണ്മണിക്കുഞ്ഞേ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ബാലകൃഷ്ണന്‍, ആനന്ദ ബോസ്   |   സംഗീതം : മോഹന്‍ സിതാര
എന്നോമല്‍ക്കണ്മണിക്കുഞ്ഞേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബാലകൃഷ്ണന്‍, ആനന്ദ ബോസ്   |   സംഗീതം : മോഹന്‍ സിതാര
പൊന്നരയാലിലെ കിങ്ങിണി
ആലാപനം : കെ എസ്‌ ചിത്ര, കോറസ്‌   |   രചന : ബാലകൃഷ്ണന്‍, ആനന്ദ ബോസ്   |   സംഗീതം : മോഹന്‍ സിതാര
കണ്ണേ പൊന്നേ മുത്തേ
ആലാപനം : അയ്യപ്പന്‍   |   രചന : ബാലകൃഷ്ണന്‍, ആനന്ദ ബോസ്   |   സംഗീതം : മോഹന്‍ സിതാര
പാടിത്തളർന്നൊരു
ആലാപനം : അയ്യപ്പന്‍   |   രചന : ബാലകൃഷ്ണന്‍, ആനന്ദ ബോസ്   |   സംഗീതം : മോഹന്‍ സിതാര