View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഓ സുഗന്ധ വനപുഷ്പങ്ങള്‍ ...

ചിത്രംപിടികിട്ടാപ്പുള്ളി (കാണാന്‍ പോകുന്ന പൂരം) (1986)
ചലച്ചിത്ര സംവിധാനംകെ എസ് ഗോപാലകൃഷ്ണന്‍
ഗാനരചനഭരണിക്കാവ് ശിവകുമാര്‍
സംഗീതംകെ ജെ ജോയ്‌
ആലാപനംകെ എസ്‌ ചിത്ര, കൃഷ്ണചന്ദ്രന്‍

വരികള്‍

Added by devi pillai on March 24, 2011

ഓ... മ്...മ്...
ഓ സുഗന്ധവനപുഷ്പങ്ങള്‍
വിടരും കുളിര്‍ യാമത്തില്‍
പൂവിതള്‍ച്ചുണ്ടിലെ പാട്ടുമായ് നീവരു

ഓ... ഹൃദയമലര്‍വാനത്തില്‍
ഓ...ഹൃദയമലര്‍വാനത്തില്‍
വിരിയുമെന്നോര്‍മ്മകളില്‍ ശ്രാവണപൂവുമായ്
ചാരുതേ നീവരൂ....

കസ്തൂരിതന്‍ ഉന്മാദഗന്ധം നിന്മേനിയില്‍
സ്വപ്നങ്ങള്‍തന്‍ സൌവര്‍ണ്ണരാഗം നിന്‍ കണ്‍കളില്‍
ഇളം പൂനിലാവുനീര്‍ക്കും കുളിരിന്റെ മെത്തതന്നില്‍
ഇണചേര്‍ന്നു കാതിലോരോ രഹസ്യം പറഞ്ഞുറങ്ങാന്‍
ഹൃദയത്തിനുള്ളിലെന്നും ആവേശമായ്
ആയിരം ആശകള്‍ പൂക്കുന്നു

പൂന്തെന്നലില്‍ പുഷ്പങ്ങളാടും പൊന്‍‌വേളയില്‍
മൌനങ്ങള്‍തന്‍ മന്ദാരമെന്നില്‍ തേന്‍ ചൂടുമ്പോള്‍
തളിര്‍ക്കാറ്റുവള്ളിച്ചാര്‍ത്തില്‍ പിണയുന്ന ശ്വാസമോടെ
മണിവീണയാക്കി നിന്നെ വിരലാലുണര്‍ത്തുവാനും
കരളിന്റെയുള്ളിലെന്നും ആവേശമായ്
ആയിരം ആശകള്‍ പൂക്കുന്നു

----------------------------------

Added by devi pillai on March 24, 2011

O.....O....mm..mm....
Oh...sugandhavana pushpangal
vidarum kulir yaamathil
poovithal chundile paattumaay neevaru

Oh.. hridayamalarvaanathil...
Oh... hridayamalarvaanathil
viriyumennormakalil sraavana poovumaay
chaaruthe neevaru....

kasthoorithan unmaadagandham ninmeniyil
swapnangal than souvarnaraagam nin kankalil
ilampoonilaavu neerkkum kulirinte methathannil
inachernnu kaathiloro rahasyam paranjurangaan
hridayathinullilennum aaveshamaay
aayiram aashakal pookkunnu

poonthennalil pushpangalaadum ponvelayil
mounangal than mandaaramennil then choodumbol
thalirkkaattuvallichaarthil pinayunna shwaasamode
maniveenayaakki ninne viralaalunarthuvaanum
karalinteyullilennum aavseshamaay
aayiram aashakal pookkunnu


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒരു നിമിഷം പലനിമിഷം
ആലാപനം : വാണി ജയറാം   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : കെ ജെ ജോയ്‌
പൊന്നേലസ്സും
ആലാപനം : കോറസ്‌, മധുഭാസ്കര്‍   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : കെ ജെ ജോയ്‌