കാലമേ എന്തിനായ് ...
ചിത്രം | നീലാകാശം നിറയെ (2002) |
ചലച്ചിത്ര സംവിധാനം | എ ആര് കാസിം |
ഗാനരചന | കൈതപ്രം |
സംഗീതം | കൈതപ്രം |
ആലാപനം | കൈതപ്രം |
വരികള്‍
Added by advsumitha on September 4, 2011 kaalame enthinaay ningalee snehaardra bhoomiye bhraanthaalayamaakki maatti? nanmayude muttangal randaay pilarthunna vanmathil theerkkunnathaarkku vendi? innale cheythorabadhangalaalinnu kuruthikkalam theerppathaarkku vendi pinchilam makkade manassukal vidwesha vishapaathramaakkunnathaarkku vendi matha varnna vairangal vajraayudham neetti urayunna thaalaminnaarkku vendi kaathirippoo.... kaathirippoo njangal aathmaaviloorunna shaanthi manthrathinnu vendi nottirippu njangal aandhyangal maattunna puthupon pularikku vendi ---------------------------------- Added by advsumitha on September 4, 2011 കാലമേ.. എന്തിനായ് നിങ്ങളീ സ്നേഹാര്ദ്രഭൂമിയെ ഭ്രാന്താലയമാക്കി മാറ്റി? നന്മയുടെ മുറ്റങ്ങള്‍ രണ്ടായ് പിളര്‍ത്തുന്ന വന്മതില് തീര്ക്കുന്നതാര്ക്കു വേണ്ടി? ഇന്നലെ ചെയ്തോരബദ്ധങ്ങളാലിന്ന് കുരുതിക്കളം തീര്പ്പതാര്ക്കു വേണ്ടി? പിഞ്ചിളം മക്കടെ മനസ്സുകള്‍ വിദ്വേഷ വിഷപാത്രമാക്കുന്നതാര്ക്കു വേണ്ടി? മത വര്‍ണ്ണ വൈരങ്ങള്‍ വജ്രായുധം നീട്ടി ഉറയുന്ന താളങ്ങളാര്ക്കു വേണ്ടി? കാത്തിരിപ്പൂ.... കാത്തിരിപ്പൂ ഞങ്ങള്‍ ആത്മാവിലൂറുന്ന ശാന്തിമന്ത്രത്തിന്നു വേണ്ടി നോറ്റിരിപ്പൂ ഞങ്ങള്‍ ആന്ധ്യങ്ങള്‍ മാറ്റുന്ന പുതു പൊന്‍ പുലരിക്കു വേണ്ടി പുതു പൊന്‍ പുലരിക്കു വേണ്ടി |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- തെന്നല്‍ ദൂതനായ്
- ആലാപനം : കെ എസ് ചിത്ര, ലാലു ചെറിയാൻ ചെങ്ങന്നൂർ | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : ആലപ്പി ജിമ്മി
- അറിയാതെ ഊറുമെന്‍ വിഷാദബാഷ്പമേ
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : ആലപ്പി ജിമ്മി