View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പാര്‍വണചന്ദ്രിക ...

ചിത്രംഎക്സ്ക്യൂസ് മീ ഏതു കോളേജിലാ? (1996)
ചലച്ചിത്ര സംവിധാനംമോഹന്‍ രൂപ്‌
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംമോഹന്‍ സിതാര
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Added by devi pillai on August 17, 2010
paarvana chandrika vidarunnu oru
paalmazhayennil nirayunnu
venal vithumbumorormayilalasam
vellinilaakkuliruthirunnu oho oho oho...

mazhamukilaadakal aniyum sandhyakal
mazhavil kasavaal pothiyunnu
anangaathirayaadum....
anangaathirayaadum mohakkadalo
aathmaharshangalaal pulayunnu
oraavanichandanamaniyunnu
sneham unarunnu moham viriyunnu

erikanaleriyum karalil sneham
kulirum manjaayuthirunnu
azhalin mozhiyellaam....
azhalin mozhiyellaamaardramaay manassin
amrithin kumbilil nirayunnu
oraathirapoothiraluthirunnu vaarippunarunnu
maaril padarunnu

----------------------------------

Added by devi pillai on August 17, 2010
പാര്‍വണചന്ദ്രിക വിടരുന്നു ഒരു
പാല്‍മഴയെന്നില്‍ നിറയുന്നു
വേനല്‍ വിതുമ്പുമൊരോര്‍മ്മയിലലസം
വെള്ളിനിലാക്കുളിരുതിരുന്നു ഓ... ഓ.. ഓ..

മഴമുകിലാടകള്‍ അണിയും സന്ധ്യകള്‍
മഴവില്‍ കസവാല്‍ പൊതിയുന്നു
അനങ്ങാത്തിരയാടും.......
അനങ്ങാത്തിരയാടും മോഹക്കടലോ
ആത്മഹര്‍ഷങ്ങളാല്‍ പുളയുന്നു
ഒരാവണിച്ചന്ദനമണിയുന്നു സ്നേഹമുണരുന്നു മോഹം വിരിയുന്നു

എരികനലെരിയും കരളില്‍ സ്നേഹം
കുളിരും മഞ്ഞായുതിരുന്നു
അഴലിന്‍ മൊഴിയെല്ലാം...
അഴലിന്‍ മൊഴിയെല്ലാമാര്‍ദ്രമായ് മനസ്സിന്‍
അമൃതിന്‍ കുമ്പിളില്‍ നിറയുന്നു
ഒരാതിരാപ്പൂത്തിരിയുതിരുന്നു വാരിപ്പുണരുന്നു
മാറില്‍ പടരുന്നു


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പാര്‍വണചന്ദ്രിക
ആലാപനം : ബിജു നാരായണന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : മോഹന്‍ സിതാര
ബ്രേക്ക്‌ ഡാന്‍സ്‌
ആലാപനം :   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : മോഹന്‍ സിതാര
ശങ്കരാ
ആലാപനം :   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : മോഹന്‍ സിതാര
സ്ട്രീറ്റ് ഡാന്‍സ് ബിറ്റ്
ആലാപനം :   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : മോഹന്‍ സിതാര