കൈവിരല്‍ത്തുമ്പൊന്നു ...
ചിത്രം | വിളക്കപെട്ട ബന്ധങ്ങള്‍ (1969) |
ചലച്ചിത്ര സംവിധാനം | എം എസ് മണി |
ഗാനരചന | ഡോ പവിത്രന് |
സംഗീതം | എ ടി ഉമ്മര്‍ |
ആലാപനം | കെ ജെ യേശുദാസ്, ബി വസന്ത |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical kaiviral thumbonnu kavilathu thattumbol kanmanikkevidunnee naanam vannu ee naanam vannu kavilathu thatteelaa kaiviral thumbukal karalinte kovilil pooverinju karalinte kovilil pooverinju arikatheykkanayumbol kannukalenthe aruthennaruthennothunnu arikatheykkanayumbol kannukalenthe aruthennaruthennothunnu ariyaathen kannil kulir thennalvannu ikkili koottiyathaayirikkaam ikkili koottiyathaayirikkaam akalunnathenthe nilaavu pole azhake neeyoru swapnamaano akalunnathenthe nilaavu pole azhake neeyoru swapnamaano akalumthorum hridayathil premam valarum poovidum anuraagam valarum poovidum anuraagam (kaiviral) karalinte koottile pranaya painkiliye kavilathu muthuvaan moham adharangalariyaathe dehangal cheraathe adharangalariyaathe dehangal cheraathe karalethra mutham kaimaari (kaiviral) | വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍ കൈവിരല്‍തുമ്പൊന്നു കവിളത്തു തട്ടുമ്പോള്‍ കണ്മണിക്കെവിടുന്നീ നാണം വന്നൂ ഈ നാണം വന്നൂ കവിളത്തു തട്ടീലാ കൈവിരല്‍തുമ്പുകള്‍ കരളിന്റെ കോവിലില്‍ പൂവെറിഞ്ഞു കരളിന്റെ.. കോവിലില്‍.. പൂവെറിഞ്ഞു അരികത്തേയ്ക്കണയുമ്പോള് കണ്ണുകളെന്തേ അരുതെന്നരുതെന്നോതുന്നൂ അരികത്തേയ്ക്കണയുമ്പോള് കണ്ണുകളെന്തേ അരുതെന്നരുതെന്നോതുന്നൂ അറിയാതെന്‍ കണ്ണില്‍ കുളിര്‍തെന്നല്‍ വന്ന് ഇക്കിളികൂട്ടിയതായിരിക്കാം ഇക്കിളികൂട്ടിയതായിരിക്കാം അകലുന്നതെന്തേ നിലാവു പോലെ അഴകേ നീയൊരു സ്വപ്നമാണോ അകലുന്നതെന്തേ നിലാവു പോലെ അഴകേ നീയൊരു സ്വപ്നമാണോ അകലുന്തോറും ഹൃദയത്തില്‍ പ്രേമം വളരും പൂവിടും അനുരാഗം വളരും പൂവിടും അനുരാഗം കൈവിരല്‍തുമ്പൊന്നു കവിളത്തു തട്ടുമ്പോള്‍ കണ്മണിക്കെവിടുന്നീ നാണം വന്നൂ കരളിന്റെ കൂട്ടിലെ പ്രണയപ്പൈങ്കിളിയേ കവിളത്തു മുത്തുവാന്‍ മോഹം അധരങ്ങളറിയാതെ ദേഹങ്ങള്‍ ചേരാതെ അധരങ്ങളറിയാതെ ദേഹങ്ങള്‍ ചേരാതെ കരളെത്ര.. മുത്തം കൈമാറി (കൈവിരല്‍തുമ്പൊന്നു) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പാടണോ ഞാന്‍ പാടണോ
- ആലാപനം : എസ് ജാനകി | രചന : ഡോ പവിത്രന് | സംഗീതം : എ ടി ഉമ്മര്‍
- പാടുമേ ഞാന്‍ പാടുമേ
- ആലാപനം : എസ് ജാനകി | രചന : ഡോ പവിത്രന് | സംഗീതം : എ ടി ഉമ്മര്‍
- സ്വര്‍ണ്ണമുകിലുകള്‍ സ്വപ്നം കാണും
- ആലാപനം : എസ് ജാനകി | രചന : ഡോ പവിത്രന് | സംഗീതം : എ ടി ഉമ്മര്‍
- പെണ്ണിന്റെ കണ്ണില്‍
- ആലാപനം : എല്‍ ആര് ഈശ്വരി, പി ബി ശ്രീനിവാസ് | രചന : ഡോ പവിത്രന് | സംഗീതം : എ ടി ഉമ്മര്‍