View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നമ്മളുകൊയ്യും ...

ചിത്രംരക്തസാക്ഷികൾ സിന്ദാബാദ്‌ (1998)
ചലച്ചിത്ര സംവിധാനംവേണു നാഗവള്ളി
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംഎം ജി രാധാകൃഷ്ണന്‍
ആലാപനംകെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ, കോറസ്‌
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ശ്രീദേവി പിള്ള

വരികള്‍

Lyrics submitted by: Sreedevi Pillai

nammalu koyyum vayalellaam nammudethaakum painkiliye
arumakkiliye nero nero veruthe punitham parayathe
nammalu koyyum vayalukaennee thampraakaaludethalle
allenne allenne allallallenne
nammalukoyyum vayalellaam......

vithuvithachathu naamalle
vilakaathukidannathu naamalle
patharameni vilanjille
puthukattakal koythumethikkaanum
othumadachille naamothumadachille
kannikkuyile kaarkuyile ee
manninnudamakalavare
nenmani ponmani ponnaryan mani
nammudeyaavanathenganeyengane
ponnaangala chollu.. ponnangala chollu

vithinnoppam verppuvithachathu naamalle naamalle
chakram thiriye thaithakapaadi
thekiyozhichathu naamalle
kalithullum mazhayathu madaveezhum kaattathu
kaavalirunnathu naamalle naamalle naamalleyalle
naamalleyalle....

anthiyil mele maanathu enthoru chela maanathu
enthoru chelaa chenkathiru
chenkathirizhakal neythaaro
chemamanakkodi neerthallo
thumbathaaro thunnicherthathorambiliyo
ponnarivaalo
maarikkaarin padayanikal paadippadi varunnunde
nammalukoyyum vayalellaam
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

നമ്മളുകൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയേ
അരുമക്കിളിയേ നേരോ നേരോ വെറുതേ പുനിതം പറയാതേ
നമ്മളുകൊയ്യും വയലുകളിന്നീ തമ്പ്രാക്കളുടേതല്ലേ
അല്ലെന്നേ അല്ലെന്നേ അല്ലല്ലല്ലെന്നേ
നമ്മളുകൊയ്യും വയലെല്ലാം...........

വിത്തുവിതച്ചതുനാമല്ലേ വിളകാത്തുകിടന്നതു നാമല്ലേ
പത്തരമേനി വിളഞ്ഞില്ലേ പുതുകറ്റകള്‍ കൊയ്തുമെതിക്കാനും
ഒത്തുമടച്ചില്ലേ നാമൊത്തുമടച്ചില്ലേ
കന്നിക്കുയിലേ കാര്‍കുയിലേ ഈ മണ്ണിന്നുടമകളവരല്ലേ
നെന്മണിപൊന്മണി പൊന്നാര്യന്‍ മണി നമ്മുടെയാവണതെങ്ങനെയെങ്ങനെ
പൊന്നാങ്ങളചൊല്ല് പൊന്നാങ്ങളചൊല്ല്

വിത്തിന്നൊപ്പം വേര്‍പ്പുവിതച്ചതു നാമല്ലേ നാമല്ലേ
ചക്രം തിരിയേ തൈതകപാടി തേകിയൊഴിച്ചതു നാമല്ലേ
കലിതുള്ളും മഴയത്ത് മടവീഴും കാറ്റത്ത് കാവലിരുന്നതു നാമല്ലേ
നാമല്ലേ നാമല്ലേ നാമല്ലേയല്ലേ

അന്തിയില്‍ മേലെ മാനത്ത് എന്തൊരു ചേലാ ചെങ്കതിര്
ചെങ്കതിരിഴകള്‍ നെയ്താരോ ചെമ്മാനക്കൊടി നീര്‍ത്തല്ലോ
തുമ്പത്താരോ തുന്നിച്ചേര്‍ത്തതൊരമ്പിളിയോ പൊന്നരിവാളോ
മാരിക്കാറിന്‍ പടയണികള്‍ പാടിപ്പാടിവരുന്നുണ്ടേ
നമ്മളുകൊയ്യും വയലെല്ലാം............


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൊന്നാര്യന്‍ പാടം
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
ബലികുടീരങ്ങൾ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഏഴാച്ചേരി രാമചന്ദ്രന്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
ചെറുവള്ളിക്കാവിലിന്നു [ബോണസ് ട്രാക്ക്]
ആലാപനം : സുദീപ് കുമാര്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
കിഴക്കു പുലരി
ആലാപനം : കെ ജെ യേശുദാസ്, എം ജി ശ്രീകുമാർ, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
വൈകാശി തെന്നലോ
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
വൈകാശിത്തെന്നലോ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
പനിനീര്‍ മാരിയില്‍ [Bonus Track]
ആലാപനം : രാധിക തിലക്‌, സുദീപ് കുമാര്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
വൈകാശിത്തെന്നലോ [M]
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍