View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തെക്കു തെക്കു തെക്കേ ...

ചിത്രംഎഴുപുന്ന തരകൻ (1999)
ചലച്ചിത്ര സംവിധാനംപി ജി വിശ്വംഭരന്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംവിദ്യാസാഗര്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by ജിജ സുബ്രഹ്മണ്യൻ on June 14, 2010

തെക്ക് തെക്ക്‌ തെക്കേപ്പാടം മുത്ത്‌ മുത്ത്‌ മുണ്ടോൻപ്പാടം
തൊട്ട്‌ തൊട്ട്‌ തൊട്ടേവായോ ഇളംതെന്നലേ
തുലാമഴതുള്ളിക്കൊപ്പം മിന്നുംമിന്നൽചിലമ്പോടെ
തഞ്ചി തഞ്ചിക്കൊഞ്ചാൻവായോ വെയിൽപ്രാക്കളെ
ഏഴുപുന്നതരകന്റെ കെട്ടുവള്ളം കടംവാങ്ങി
തിത്തിത്താരം തുഴഞ്ഞുവാ മുകിലാളേ
കരിയെണ്ണ കറുമ്പിക്ക്‌ പതമെണ്ണി പകുക്കുവാൻ
മുളനാഴിയളന്നുതാ കുയിലാളേ
(തെക്ക്...)

മാന്നാറിലെ പൂമൈനയ്ക്കും ആറന്മുള പൂവാലിയ്ക്കും
ഇന്നാണല്ലോ താലോലം വേളിനാള്‌
പൊന്നാവണിപ്പൂവൽമെയ്യിൽ
പൊൻ നാരകപ്പൂവിൻ കമ്മൽ
കണ്ണൻവാഴക്കൂമ്പാണേ കുണുക്കു തീർക്കാൻ
മുല്ലപന്തലിട്ട്‌ പടരാൻ തൈമാവ്‌
മുന്നിലെന്നും വെച്ച്‌ വിളമ്പാൻ ചെമ്പാവ്‌
പിന്നെ കരുമാടിക്കിടാത്തനു നീരാട്ട്‌
(തെക്ക്...)

മേലേ മുകിൽ താഴ്‌വാരത്തും ഇല്ലാവെയിൽ പൂപ്പാടത്തും
പൊന്നാര്യനും ചെന്നെല്ലും നടുന്ന കാലം
ആരോ മണി പൂന്തുടികൊട്ടി ആടി തിങ്കൾ കന്നുംപ്പൂട്ടി
കുളിർക്കാറ്റ്‌ പാടുന്നേ തേക്ക്പാട്ട്‌
ഇല്ലിമണിമുളകുഴലിൽ തേൻതേടി
വെള്ളിവെയിൽ വീഴും വരമ്പിൽ കിളി പാടി
നേരം വെളുത്താലും കറുത്താലും കരിക്കാടീ
(തെക്ക്...)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എന്നേ മറന്നോ
ആലാപനം : സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
തെക്കൻ കാറ്റേ
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ, സുജാത മോഹന്‍, ബിജു നാരായണന്‍, സി ഒ ആന്റോ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
മെലേവിണ്ണിൻമുറ്റത്താരേ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
മിന്നും നിലാത്തിങ്കളായ്
ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
എന്നേ മറന്നോ
ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
മെലേവിണ്ണിൻമുറ്റത്താരേ
ആലാപനം : ശ്രീനിവാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍