

പരിഭവമോടെ ...
ചിത്രം | ദ പോർട്ടർ(മൂന്നാം ലോക പട്ടാളം) (1999) |
ചലച്ചിത്ര സംവിധാനം | പദ്മകുമാര്‍ വൈക്കം |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
സംഗീതം | വിദ്യാധരന്‍ മാസ്റ്റർ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Biby Joy | വരികള്‍ ചേര്‍ത്തത്: Biby Joy പരിഭവമോടെ നിറമിഴിയോടെ പകലും പൊലിയുന്നൂ ........ ഇരുളായലിയുന്നൂ .............. നിറവാർമുകിലായുരുകും മനസ്സിൽ പോഴിയാമഴ പെയ്തൊഴിയുന്നൂ .. പരിഭവമോടെ നിറമിഴിയോടെ പകലും പൊലിയുന്നൂ ........ കാതരമേതോ...കുയിലിൻ പാട്ടും പാഴ്ശ്രുതിയാവുന്നൂ ....... നെഞ്ചിൽ നിലാവായ്... നിറയും നോവിൻ പാടുകൾ ചൂടുന്നൂ .. ഒരു കുളിർവാക്കിൻ ഇളനീർ മധുരം ) പകരാൻ വരുമോ വീണ്ടും ! ) 2 ഓർമ്മകൾ നീറും... മനസ്സിൽ മൌനം സാന്ത്വനമാവുന്നൂ ........ നീറി നുറുങ്ങും... നിറുകിൽ സ്നേഹം ചന്ദനമാവുന്നൂ ...... അണിവിരലാൽ നീ തഴുകും നേരം) ഹൃദയം പൂവാകുന്നൂ ....... ) 2 |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കണ്ണിൽ കുഞ്ഞു കനവിൽ
- ആലാപനം : കെ എസ് ചിത്ര | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാധരന്‍ മാസ്റ്റർ
- പരിഭവമോടെ [F]
- ആലാപനം : കെ എസ് ചിത്ര | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാധരന്‍ മാസ്റ്റർ
- പുലർ വെയിൽ
- ആലാപനം : പ്രദീപ് സോമസുന്ദരം | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാധരന്‍ മാസ്റ്റർ
- കിലു കിലെ
- ആലാപനം : എം ജി ശ്രീകുമാർ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാധരന്‍ മാസ്റ്റർ