View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കളഹംസമില്ല കലമാനില്ല ...

ചിത്രംനാളത്തെ സന്ധ്യ (മലയോരങ്ങളില്‍ ചുവപ്പ്) (1982)
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ജയ് മോഹന്‍

വരികള്‍

Added by rajagopal on July 11, 2010
 
കളഹംസമില്ല..കലമാനില്ല
ഇന്നെന്‍ കല്പനയില്‍
ഒരു സര്‍ഗനൊമ്പരം ഉതിരും മനസ്സില്‍
സഖി നിന്‍ രൂപം മാത്രം
സഖി നിന്‍ രൂപം മാത്രം
(കളഹംസമില്ല)

ദര്‍ഭ തന്‍ മുനയിലുടക്കി
പുഷ്പശരങ്ങള്‍ ഒരുക്കീ (ദർഭ )
ഇന്നലെ നിന്ന ശകുന്തള എന്നില്‍
നീയായ് മാറുമ്പോള്‍ (ഇന്നലെ)
ഞാന്‍ പൂക്കള്‍ വരച്ചാല്‍ നിന്മിഴിയാകും
തളിരു വരച്ചാല്‍ നിന്‍ ചൊടിയാകും
(കളഹംസമില്ല)

നഗ്നത കൂന്തലാല്‍ മൂടി
ചേലയ്ക്കു കൈകള്‍ നീട്ടി (നഗ്നത)
യമുനയില്‍ ഒഴുകും ഗോപികളെന്നില്‍
നീയായ് തെളിയുമ്പോള്‍ (യമുനയില്‍)
ഞാന്‍ അലകള്‍ വരച്ചാല്‍ നിന്മുടിയാകും
ഏഴുനിറങ്ങളും നിന്‍ നിറമാകും

കളഹംസമില്ല..കലമാനില്ല
ഇന്നെന്‍ കല്പനയില്‍
ഒരു സര്‍ഗനൊമ്പരം ഉതിരും മനസ്സില്‍
സഖി നിന്‍ രൂപം മാത്രം
സഖി നിന്‍ രൂപം മാത്രം
കളഹംസമില്ലാ..കലമാനില്ലാ

----------------------------------

Added by Susie on July 12, 2010

kalahamsamilla kalamaanilla
innen kalpanayil
oru sargganombaram uthirum manassil
sakhi nin roopam maathram
sakhi nin roopam maathram
(kalahamsamilla)

darbhathan munayiludakki
pushpasharangal orukkee
(darbhathan)
innale ninna shakunthala ennil
neeyaay maarumbol
(innale)
njaan pookkal varachaal nin mizhiyaakum
thaliru varachaal nin chodiyaakum
(kalahamsamilla)

nagnatha koonthalaal moodi
chelaykku kaikal neetti
(nagnatha)
yamunayilozhukum gopikalennil
neeyaay theliyumbol
(yamunayil)
njaan alakal varachaaal nin mudiyaakum
ezhu nirangalum nin niramaakum
(kalahamsamilla)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സ്വർണ്ണമാനെന്നു വിളിച്ചൂ നീ
ആലാപനം : വാണി ജയറാം   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
സായാഹ്നം
ആലാപനം : വാണി ജയറാം   |   രചന : ഡേവിഡ്   |   സംഗീതം : എം കെ അര്‍ജ്ജുനന്‍