View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കടലോളം മോഹം ...

ചിത്രംമൗര്യന്‍ (2006)
ചലച്ചിത്ര സംവിധാനംകൈലാസ് റാവു
ഗാനരചനകൈതപ്രം
സംഗീതംകൈതപ്രം വിശ്വനാഥ്‌
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

O...

kadalolam moham karayolam sneham
ammaykkini nalkaan thoraatha kanneerkkanavu
(kadalolam moham)
neeyillaapponkoottil thalolam paadi njaan
oruvattam polum kelkkaanenthe vanneelaa
(kadalolam moham)

neepoyoru vazhiyariyaathe nee poyoru naadariyaathe
neeyengennariyaathe njaan innolam thengi nadannu
(nee poyoru)
vazhipokum thennalinodum vazhiyariyaappakshikalodum (2)
innum njaan ninne thedi palavattam nonthu pidanju
maru vaakkinu kaathorthittum aarum onnum mindeelaa
(kadalolam moham)

mazhayodum njaan chodichu puzhayodum njaan chodichu
vazhipaadukal ere cheythu phalamonnum kandilla
(mazhayodum njaan)
nizhalaayi njaan ninne thedi irulil nee odi maranju (2)
aarodini ninne thedum ennariyaathidarippoy njaan
oru nottam kaanaan kothiyaayi unniye kaanaan maathram
(kadalolam moham)
വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍

കടലോളം മോഹം കരയോളം സ്നേഹം
അമ്മയ്ക്കിനി നല്‍കാന്‍ തോരാത്ത കണ്ണീര്‍ക്കനവ്
(കടലോളം മോഹം)
നീയില്ലാപ്പൊന്‍കൂട്ടില്‍ താലോലം പാടി ഞാന്‍
ഒരു വട്ടം പോലും കേള്‍ക്കാനെന്തേ വന്നീല
(കടലോളം മോഹം)

നീ പോയൊരു വഴിയറിയാതെ നീ പോയൊരു നാടറിയാതെ
നീയെങ്ങെന്നറിയാതെ ഞാന്‍ ഇന്നോളം തേങ്ങി നടന്നു
(നീ പോയൊരു)
വഴിപോകും തെന്നലിനോടും വഴിയറിയാപ്പക്ഷികളോടും (2)
ഇന്നും ഞാന്‍ നിന്നെ തേടി പലവട്ടം നൊന്തു പിടഞ്ഞു
മറുവാക്കിനു കാതോര്‍ത്തിട്ടും ആരും ഒന്നും മിണ്ടീല
(കടലോളം മോഹം)

മഴയോടും ഞാന്‍ ചോദിച്ചു പുഴയോടും ഞാന്‍ ചോദിച്ചു
വഴിപാടുകള്‍ ഏറേ ചെയ്തു ഫലമൊന്നും കണ്ടില്ല
(മഴയോടും ഞാന്‍)
നിഴലായി ഞാന്‍ നിന്നെ തേടി ഇരുളില്‍ നീ ഓടിമറഞ്ഞു (2)
ആരോടിനി നിന്നെ തേടും എന്നറിയാതിടറിപ്പോയി ഞാന്‍
ഒരു നോട്ടം കാണാന്‍ കൊതിയായി ഉണ്ണീയെ കാണാന്‍ മാത്രം
(കടലോളം മോഹം)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പകലിൻ പടിവാതിൽക്കൽ
ആലാപനം : പി ജയചന്ദ്രൻ, ശ്രീരഞ്ജിനി   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം വിശ്വനാഥ്‌
വട്ട വട്ട തിങ്കളേ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം വിശ്വനാഥ്‌
വട്ട വട്ട
ആലാപനം : കെ എസ്‌ ചിത്ര, വിജേഷ് ഗോപാൽ   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം വിശ്വനാഥ്‌
അരസംഗം
ആലാപനം : എം ജി ശ്രീകുമാർ   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം വിശ്വനാഥ്‌
തൈപ്പൂയക്കാവടി
ആലാപനം : കൈതപ്രം വിശ്വനാഥ്‌   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം വിശ്വനാഥ്‌