View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കേട്ടില്ലേ നിങ്ങള്‍ വിശേഷം ...

ചിത്രംഅച്ഛനും മകനും (1957)
ചലച്ചിത്ര സംവിധാനംവിമല്‍ കുമാര്‍
ഗാനരചനതിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍
സംഗീതംവിമല്‍ കുമാര്‍
ആലാപനം

വരികള്‍

Added by madhavabhadran on February 5, 2011
 
കേട്ടില്ലേ നിങ്ങള്‍ വിശേഷം - ഇതു
കേട്ടാല്‍ ചിരിക്കരുതാരുമാരും
പണ്ടു പരാശരനെന്നു - പുകള്‍
കൊണ്ടൊരുവന്‍ മുനിയുണ്ടായിരുന്നു

അന്തിക്കൊരുനാള്‍ യമുനയില്‍ സന്ധ്യാവന്ദനമാടാന്‍
മാന്തോലേന്തിയ ദിവ്യന്‍ ചന്തത്തൊടു പോരുമ്പോള്‍
കാളിന്ദിയെക്കടക്കണം - അതി
നാളൊന്നു വഞ്ചിയുമായി വരേണം

വഞ്ചിതുഴയുവാനന്നു - ഒരു
ചഞ്ചനവാണിയരികത്തു വന്നു

കൊഞ്ചും മൊഴി തുഴയുമെടത്തഞ്ചിതമായു് ചാഞ്ചാടി
ചെഞ്ചെമ്മേ തുഴയുമ്പോള്‍ പഞ്ചശരന്‍ പോന്നെത്തി

താരമ്പിലൊന്നെടുത്തു - താടി
ക്കാരന്റെ മാറില്‍ തൊടുത്തു

മാരന്‍ മയങ്ങുന്ന നാരി ഇവ -
ളാരെന്നെക്കൊല്ലുവാന്‍ വന്ന മീന്‍കാരി

കണ്ടു കരളില്‍ കാമം കൊണ്ടു കൊണ്ടാടും മുനി
ദണ്ഡും കമണ്ഡലവും മിണ്ടാതവിടിട്ടേച്ചു
മാരമാലേറ്റു തളര്‍ന്നു - മുനി
നാരിതന്‍ ചാരത്തണഞ്ഞു
അയ്യയ്യോ പാപം മുനീന്ദ്രാ - അങ്ങേ
യ്ക്കാവതില്ലിത്തരം ചിന്ത

കുലവും നിലയുമില്ലാഹീനയില്‍ ദീനയിവള്‍
ആപത്തില്‍ പാപത്തിനു നീപത്തനമാക്കൊല്ലാ

ഇല്ലിതിലെന്തോന്നു പാപം - തവ
നല്ലതു കൈവരാന്‍ യോഗം - പെണ്ണേ
ഇന്നു മുതല്‍ മത്സ്യഗന്ധി - പാരില്‍
എന്നുമേ കസ്തൂരിഗന്ധി - പെണ്ണേ
വേരിച്ചൊല്ലാര്‍മണി നിന്നില്‍ വേദ -
വ്യാസന്‍ ജനിക്കുമീമ്മന്നില്‍

എന്തിനധികം ചൊല്ലുവതെന്തായാലും മുനിവരന്‍
സന്ധ്യയെ വന്ദിക്കാതെ അന്തിക്കവളേ പൂകി


----------------------------------


Added by devi pillai on February 13, 2011

kettille ningal vishesham
ithu kettaal chirikkaruthaarumaarum
pandu paraasharanennu pukal
kondoruvan muniyundaayirunnu

anthikkoru naal yamunayil
sandhyaa vandanamaadaan
maantholenthiya divyanchanthathodu porumbol
kaalindiye kadakkanam
athinaalonnu vanchiyumaay varenam

vanchi thuzhayuvaanannu oru
chanchana vaaniyarikathu vannu

konchum mozhi thuzhayumeduthanchithamaay chaanchaadi
chenchemme thuzhayumpol panchasharan ponnethi

thaarambilonneduthu thaadi-
kkaarante maaril thoduthu

maaran mayangunna naari iva-
laarenne kolluvaan vanna meenkaari

kandu karalil kaamam kondu kondaadum muni
dandum kamandaluvum mindaathavidittechu
maaramaalettu thalarnnu muni
naarithan chaarathananju
ayyayyo paapam muneendra ange
ykkaavathillitharam chintha

kulavum nilayumillaa heenayil deenayival
aapathil paapathinu neepathanamaakkollaa

illithilenthonnu paapam thava
nallathu kaivaraan yogam- penne
innumuthal malsyagandhi - paaril
ennume kasthoori gandhi- penne
verichollaarmani ninnil- veda
vyaasan janikkumemmannil

enthinadhikam cholluvathenthaayaalum munivaran
sandhyaye vandikkaathe anthikkavale pooki


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൂമല വിട്ടോടിയിറങ്ങിയ
ആലാപനം : എ എം രാജ, ജിക്കി (പി ജി കൃഷ്ണവേണി)   |   രചന : പി ഭാസ്കരൻ   |   സംഗീതം : വിമല്‍ കുമാര്‍
കരളിതെന്റെ
ആലാപനം :   |   രചന : തിരുനെല്ലൂര്‍ കരുണാകരന്‍   |   സംഗീതം : വിമല്‍ കുമാര്‍
വെള്ളാമ്പല്‍
ആലാപനം : എ എം രാജ   |   രചന : തിരുനെല്ലൂര്‍ കരുണാകരന്‍   |   സംഗീതം : വിമല്‍ കുമാര്‍
ആ മലര്‍ക്കാവില്‍
ആലാപനം : എ എം രാജ, കെ റാണി   |   രചന : തിരുനെല്ലൂര്‍ കരുണാകരന്‍   |   സംഗീതം : വിമല്‍ കുമാര്‍
കണ്ണിന്‍ കരളുമായ് തന്നെ
ആലാപനം :   |   രചന : തിരുനെല്ലൂര്‍ കരുണാകരന്‍   |   സംഗീതം : വിമല്‍ കുമാര്‍
കാറ്റേ നീ വീശരുതിപ്പോള്‍
ആലാപനം : ശ്യാമള   |   രചന : തിരുനെല്ലൂര്‍ കരുണാകരന്‍   |   സംഗീതം : വിമല്‍ കുമാര്‍
താരേ വാ
ആലാപനം : ശാന്ത പി നായര്‍   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : വിമല്‍ കുമാര്‍
ഞാനൊരു മുല്ല
ആലാപനം : കെ റാണി   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : വിമല്‍ കുമാര്‍
ആശ തന്‍ പൂങ്കാവില്‍
ആലാപനം :   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : വിമല്‍ കുമാര്‍
പൂഞ്ചേല ചുറ്റിയില്ല
ആലാപനം : സ്റ്റെല്ല വര്‍ഗ്ഗീസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : വിമല്‍ കുമാര്‍