View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പഞ്ചതന്ത്രം കഥയിലെ ...

ചിത്രംനദി (1969)
ചലച്ചിത്ര സംവിധാനംഎ വിന്‍സന്റ്
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംപി സുശീല

വരികള്‍

Lyrics submitted by: Sreedevi Pillai

Panchathanthram kadhayile
Panchavarnna kudilile
Maanikya painkili maanam parakkunna
Vaanampaadiye snehichu oru
Vaanampaadiye snehichu

Koottukaar arinjilla veettukaar arinjilla
Koottilirunnaval kanavu kandu
Oro kinaavilum maalaakhamar vannu
Shoshanna pushpangal choodichu - annu
Shoshanna pushpangal choodichu
(panchathanthram)

akale manalppurathavan paadi
avalude mounamathettu paadi
oru divyagaanathil anurakthayaaytheernna
yerushalem puthriye pole
(panchathanthram)

koottukaar arinjappol veettukaar arinjappol
nattumpurathathu paattaayi
inno naaleyo manassu chodhyathinu
vannenkilennaval aashichu - avan
vannenkilennavalaashichu
(panchathanthram)
വരികള്‍ ചേര്‍ത്തത്: ജയ് മോഹന്‍

പഞ്ചതന്ത്രം കഥയിലെ
പഞ്ചവര്‍ണ്ണ കുടിലിലെ
മാണിക്യ പൈങ്കിളി മാനം പറക്കുന്ന
വാനമ്പാടിയെ സ്നേഹിച്ചു
ഒരു വാനമ്പാടിയെ സ്നേഹിച്ചു

കൂട്ടുകാരറിഞ്ഞില്ല
വീട്ടുകാരറിഞ്ഞില്ല
ഓരോ കിനാവിലും മാലാഖമാര്‍ വന്നു
ശോശന്ന പുഷ്പങ്ങള്‍ ചൂടിച്ചു - അന്നു
ശോശന്ന പുഷ്പങ്ങള്‍ ചൂടിച്ചു
(പഞ്ചതന്ത്രം..)

അകലെ മണല്‍പ്പുറത്തവന്‍ പാടി
അവളുടെ മൌനമതേറ്റു പാടി
ഒരു ദിവ്യ ഗാനത്തില്‍ അനുരക്തയായിത്തീര്‍ന്ന
യെരുശലേം പുത്രിയെ പോലെ
(പഞ്ചതന്ത്രം..)

കൂട്ടുകാര്‍ അറിഞ്ഞപ്പോള്‍ വീട്ടുക്കാര്‍ അറിഞ്ഞപ്പോള്‍
നാട്ടുംപുറത്തത് പാട്ടായി
ഇന്നോ നാളെയോ മനസ്സ് ചോദ്യത്തിന്
വന്നെങ്കില്‍ എന്നവള്‍ ആശിച്ചു
അവന്‍ വന്നെങ്കില്‍ എന്നവള്‍ ആശിച്ചു
(പഞ്ചതന്ത്രം..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പുഴകള്‍ മലകള്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
കായാമ്പൂ കണ്ണില്‍ വിടരും
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ആയിരം പാദസരങ്ങള്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
തപ്പുകൊട്ടാമ്പുറം
ആലാപനം : പി സുശീല, കോറസ്‌   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
നിത്യവിശുദ്ധയാം
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
കായാമ്പൂ [ബിറ്റ്]
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ഇന്നി വാസമെനിക്കില്ല (ബിറ്റ്)
ആലാപനം : സി ഒ ആന്റോ   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ