

Mangala Deepam Thiri Theliyum ...
Movie | Shipaayi Lahala (1995) |
Movie Director | Vinayan |
Lyrics | Gireesh Puthenchery |
Music | SP Venkitesh |
Singers | KJ Yesudas, KS Chithra |
Lyrics
Added by madhavabhadran on August 8, 2010 (കോ) ഉം... (പു) മംഗളദീപം തിരി തെളിയും മായിക ഭാവം തിരുമിഴിയില്‍ (കോ) ഉം... കളഭസുഗന്ധം നിറപൊലിയും കനകപരാഗം തളിരുടലില്‍ (കോ) ഉം... (പു) മംഗളദീപം തിരി തെളിയും മായിക ഭാവം തിരുമിഴിയില്‍ (സ്ത്രീ) കളഭസുഗന്ധം നിറപൊലിയും കനകപരാഗം തളിരുടലില്‍ (പു) കേളീനളിനം വിടരുകയായു് കഥകളിമുദ്രാമലരുകളായു് (2) (സ്ത്രീ) ചന്ദനചര്‍ച്ചിത നീലകളേബര നെഞ്ചിടമിന്നൊരു ശീലകമാം ഇന്നും അഷ്ടപതീലയ സാന്ത്വനഗാഥയിലമ്പമണിയുണരുമ്പോള്‍ (കോ) ഉം... (പു) മംഗളദീപം തിരി തെളിയും മായിക ഭാവം തിരുമിഴിയില്‍ (സ്ത്രീ) ആരതിയുഴിയും മനസ്സും ആരഭി മൂളുകയല്ലോ (പു) ഇതളിടുമോരോ കനവും തുളസികളണിയുകയല്ലോ (സ്ത്രീ) നിറനിലാക്കുളിരുമായു് നീവരും നിമിഷമായു് ഹൃദയശംഖിലെ പ്രണയതീര്‍ത്ഥമേ (പു) നിന്റെ വിലോല പദങ്ങളിലേതൊരു ബന്ധുരനൂപുരമഞ്ജരിയരുളിയ താളതരംഗപതംഗമിതെന്നുടെ മനസ്സതിനിട്ടു തരുമ്പോള്‍ (കോ) ഉം... (സ്ത്രീ) മംഗളദീപം തിരി തെളിയും മായിക ഭാവം തിരുമിഴിയില്‍ (പു) കളഭസുഗന്ധം നിറപൊലിയും കനകപരാഗം തളിരുടലില്‍ (കോ) അ... (പു) കാല്‍ത്തളയിളകും ജതികള്‍ കാതര മന്ത്രണമായി (സ്ത്രീ) ആതിര വിരിയും മലരില്‍ മനമൊരു പാല്‍ക്കടലായി (പു) അലിയുമീ അമൃതുമായു് അലസമെന്‍ അരികേ വാ കല്‍വിളക്കിലെ കനകനാളമായു് (സ്ത്രീ) തങ്കമുരുക്കിയ തമ്പുരുവായു് നിന്‍ നെഞ്ചിലമര്‍ന്നു തുടിച്ചുണരുന്നോരു രാഗവസന്ത സുഗന്ധലയങ്ങളില്‍ അകമിഴിയിതള്‍ വിരിയുമ്പോള്‍ (കോ) ഉം... (പു) മംഗളദീപം തിരി തെളിയും മായിക ഭാവം തിരുമിഴിയില്‍ (കോ) ഉം... (സ്ത്രീ) കളഭസുഗന്ധം നിറപൊലിയും കനകപരാഗം തളിരുടലില്‍ |
Other Songs in this movie
- Oru Ponkinaavinte
- Singer : Biju Narayanan | Lyrics : Gireesh Puthenchery | Music : SP Venkitesh